സദസില്‍ ഉള്ളതില്‍ കൂടുതല്‍ ആളുകള്‍ വേദിയില്‍; കോണ്‍ഗ്രസ് ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്: പ്രേംകുമാര്‍*

കോണ്‍ഗ്രസിന്റെ സദസിലുള്ളതില്‍ കൂടുതല്‍ ആളുകള്‍ വേദിയിലുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെ അക്കാര്യം ചൂണ്ടിക്കാട്ടി നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍. കെപിസിസിയുടെ സംസ്‌കാര ഉത്സവ് 2026 പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു പ്രേംകുമാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സദസില്‍ ഉള്ളതില്‍ കൂടുതല്‍ ആളുകള്‍ വേദിയിലുണ്ടെന്നും കോണ്‍ഗ്രസ് അത് ശ്രദ്ധിക്കേണ്ട കാര്യമാണെന്നും പ്രേംകുമാര്‍ പറഞ്ഞു. അത് നിങ്ങളുടെ സ്വാതന്ത്ര്യമാണെന്നും പ്രേംകുമാര്‍ ചൂണ്ടിക്കാട്ടി.

അതിരുകള്‍ ഇല്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടാകണമെന്നും പ്രേംകുമാര്‍ പറഞ്ഞു. ഒരു വ്യക്തിക്ക് നിര്‍ഭയമായി അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യം ഉണ്ടാകണം. ദീര്‍ഘ വീക്ഷണമുള്ള ലോക നേതാവ് നെഹ്റുവിനെ പോലെ അധികം ഇല്ല. ജനാധിപത്യം അപകടകരമായ വെല്ലുവിളി നേരിടുന്ന കാലമാണിത്. രാഷ്ട്രീയ ഭൂരിപക്ഷം ഉണ്ടാകുന്നത് ജനാധിപത്യത്തിന് ഗുണം ചെയ്യും. എന്നാല്‍ വര്‍ഗീയ ഭൂരിപക്ഷം ഉണ്ടാകുന്നത് അപകടമാണ്. അങ്ങനെ ഒന്ന് ഉണ്ടായാല്‍ വേഗം മാറ്റാന്‍ ആകില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്ന കാലമാണിതെന്നും പ്രേംകുമാര്‍ പറഞ്ഞു. അതാണ് ഫാസിസത്തിന്റെ ലക്ഷണം. അത് ആര് നടത്തിയാലും പ്രശ്‌നമാണെന്നും പ്രേംകുമാര്‍ വ്യക്തമാക്കി.
ഇടതുപക്ഷവുമായി അകന്ന പ്രേംകുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തുനിന്ന് മത്സരിപ്പിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആലോചന നടക്കുന്നുണ്ടെന്നാണ് വിവരം. പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് പ്രേംകുമാര്‍ തീരുമാനമെടുത്തതിന് ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെ സി വേണുഗോപാലുമായി പ്രേംകുമാര്‍ കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു. പ്രേംകുമാര്‍ കോണ്‍ഗ്രസുമായി സഹകരിച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരും ഫോണില്‍ ബന്ധപ്പെട്ടത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും തന്നെ മാറ്റിയതിനെതിരെ പ്രേംകുമാര്‍ സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെ അദ്ദേഹം തന്റെ കുടുംബത്തിന്റെ കോണ്‍ഗ്രസ് പശ്ചാത്തലവും കെഎസ്യുകാലത്തെ ഓര്‍മകളും പങ്കുവെച്ചിരുന്നു. ഇതോടെയാണ് പ്രേംകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായത്.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.