പൊറോട്ടയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കട ആക്രമിച്ച് യുവാവ്. കോഴിക്കോട് പുറമേരിയിലാണ് സംഭവം. പൊറോട്ടയ്ക്ക് ചൂടില്ലെന്ന് ആരോപിച്ച് കടയുടമയുമായി ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്കും കട അടിച്ചുതകര്‍ക്കുന്നതിലും കലാശിച്ചു.
തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. വെള്ളികുളങ്ങര സ്വദേശി സാദിക്കിന്റ ഉടമസ്ഥതയിലുള്ള ‘ബിരിയാണി ഡേയ്‌സ്’ എന്ന ഹോട്ടലാണ് യുവാവ് ആക്രമിച്ചത്. വെള്ളക്കുപ്പികൊണ്ട് സാദിഖിനെ അടിക്കുകയും ചെയ്തു.
വൈകിട്ട് കടയിലെത്തിയ യുവാവ് പൊറോട്ടയും ബീഫ് റോസ്റ്റും ഓര്‍ഡര്‍ ചെയ്തു. തുടര്‍ന്ന് പൊറോട്ടയ്ക്ക് ചൂട് കുറവാണെന്നും ഭക്ഷണത്തിന് രുചിയില്ലെന്നും പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു. ഭക്ഷണം തിരിച്ചെടുക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാമെന്ന് പറഞ്ഞ് സാദിഖ് യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയിരുന്നില്ല.

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







