ചുണ്ടേൽ സൂര്യ പൊതുജന ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടൻ ശ്രീനിവാസനെ അനുസ്മരിച്ചു.
ചുണ്ടേൽ ആർ.സി.എൽ. പി. സ്കൂൾ ഹാളിൽ വെച്ച് നടന്ന ചടങ്ങ് ആർ.സി. ഹയർ സെക്കൻ്ററി സ്കൂൾ മാനേജർ ഫാദർ ജോൺസൻ അവരേവ് ഉദ്ഘാടനം ചെയ്തു.
വർത്തമാന കാല സമൂഹത്തെ അതിസൂക്ഷ്മം നിരീക്ഷിച്ച കാലാതിവർത്തിയായ ഒരു ധിഷണാശാലിയായിരുന്നു ശ്രീനിവാസൻ എന്ന് ഗ്രന്ഥാലയം പ്രസിഡൻ്റ് ജോസഫ് പി.എ അനുസ്മരണ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. സെക്രട്ടറി എമ്മാനുവേൽ മനോജ്, ലൈബ്രേറിയൻ വേലായുധൻ, എഡ്വിൻ അലക്സ്, പി. ഡി. മൈക്കിൾ, പി.ടി. ദേവസി, ഷാജി തദ്ദേവൂസ്, സെറ ഗ്രിഫിത്ത് തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് ശ്രീനിവാസൻ്റെ സിനിമാ പ്രദർശനവും ഉണ്ടായിരുന്നു

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







