കുടുംബശ്രീ ജില്ലതല സംരംഭക സംഗമവും മികച്ച സംരംഭകരെ ആദരിക്കലും അവാർഡ് ദാനവും സംഘടിപ്പിച്ചു.

മുട്ടിൽ: കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംരംഭകരെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംരംഭക സംഗമവും മികച്ച സംരംഭകരെ ആദരിക്കലും മുട്ടിൽ എം.ആർ. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ സജീവ പങ്കാളിത്തം പരിപാടിക്ക് മാറ്റുകൂട്ടി. സംഗമത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ഹനീഫ നിർവഹിച്ചു.ചടങ്ങിൽ മുട്ടിൽ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലീന സി നായർ അധ്യക്ഷത വഹിച്ചു.

1998ൽ തുടക്കം കുറിച്ച കുടുംബശ്രീ, 2025ൽ എത്തിനിൽക്കുമ്പോൾ ദാരിദ്ര നിർമാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് നിരവധി മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരിക്കുകയാണ്. സൂക്ഷ്മ സംരംഭങ്ങളിൽ നിന്ന് തുടങ്ങി വലിയ സംരംഭങ്ങളിലേക്കുള്ള വളർച്ചയിലൂടെ 6000ത്തിലധികം സംരംഭങ്ങൾ ഇന്ന് ജില്ലയിലെ വിവിധ മേഖലകളിൽ വിജയകരമായി പ്രവർത്തിച്ചുവരുന്നു.

പരിപാടിയുടെ ഭാഗമായി ജില്ലയിലെ മികച്ച പ്രകടനം കാഴ്ചവെച്ച സംരംഭകരെ ആദരിച്ചു. സംരംഭങ്ങളുടെ വളർച്ച, വിപുലീകരണം, വിപണി സാധ്യതകൾ, സാമ്പത്തിക നിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ അനുഭവപങ്കിടലും മാർഗനിർദേശങ്ങളും സംഘടിപ്പിച്ചു. ഇത് സംരംഭകർക്കുള്ള പ്രചോദനവും പരസ്പര സഹകരണത്തിനുള്ള നെറ്റ്‌വർക്കിംഗ് അവസരവുമായി മാറി.

മുഖ്യാതിഥിയായി പങ്കെടുത്ത അർച്ചന പി.വി. ഐ.എ.എസ് സംരംഭകരെ ആദരിക്കുകയും അവാർഡ് ദാനവും നിർവഹിച്ചു.സംരംഭം ആരംഭിക്കുന്നതിന്റെയും അതിന്റെ കൂടുതൽ സാധ്യതകളുടെയും ഭാഗമായി നാഷണൽ ട്രെയിനർ മനോജ്‌ ജെ സി ക്ലാസ് എടുത്തു.

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ. പി.സ്വാഗതം പറഞ്ഞു. കുടുംബശ്രീ അസിസ്റ്റന്റ് മിഷൻ കോർഡിനേറ്റർ സലീന കെ. എം.,ശ്രുതി രാജൻ, അർഷക് സുൽത്താൻ, അനിത ടി. ജി., സിഡിഎസ് ചെയർപേഴ്സൺമാർ, ഉപജീവന ഉപസമിതി കൺവീനർമാർ, ബ്ലോക്ക് കോർഡിനേറ്റർ , എം. ഇ. സി. പ്രതിനിധി, എന്നിവർ സംസാരിച്ചു.
ഡി.പി.എം – എം.ഇ. ഹുദൈഫ് പി. നന്ദി അറിയിച്ചു.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.