പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ടാലന്റ് നർച്ചർ-2026 പദ്ധതി നടപ്പിലാക്കി.ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്ലസ് വൺ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പഠന പുരോഗതിക്കായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക പരിശീലന ക്ലാസുകൾ നൽകുക,പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വയനാട് ജില്ലാ പഞ്ചായത്ത് ടാലന്റ് നർച്ചർ പദ്ധതി നടപ്പിലാക്കുന്നത്.പിടിഎ പ്രസിഡണ്ട് അബ്രഹാം അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈജ മഗേഷ്, ഗ്രാമപഞ്ചായത്ത് അംഗം മിനി, സ്കൂൾ മാനേജർ കെ ആർ ജയറാം,മദർ പിടിഎ പ്രസിഡന്റ് പ്രീജ പ്രകാശ്, പ്രിൻസിപ്പൽ കെ.ആർ ജയരാജ്, വൈസ് പ്രിൻസിപ്പൽ പി.ആർ സുരേഷ് ,ക്യാമ്പ് കോർഡിനേറ്റർ സ്വപ്ന പീറ്റർ, അധ്യാപകരായ പി.ജി ദിനേശ് കുമാർ, സബി അഗസ്റ്റിൻ, സിത്താര ജോസഫ് എന്നിവർ സംസാരിച്ചു.

അത്യാധുനിക ഫോര്‍-കെ ത്രീഡി ലാപ്രോസ്‌കോപ്പിക് സംവിധാനം സജ്ജമാക്കി മെഡിക്കല്‍ കോളേജ്
അത്യാധുനിക ചികിത്സ സൗകര്യം ഉറപ്പാക്കി വയനാട് മെഡിക്കല്‍ കോളേജില്‍ ഫോര്‍-കെത്രീഡി ലാപ്രോസ്‌കോപ്പിക് സര്‍ജറി സംവിധാനം പ്രവര്‍ത്തനസജ്ജമായി. നവകേരള സദസ്സിന്റെ ഭാഗമായി അനുവദിച്ച ഏഴ് കോടിയില്‍ 1.11 കോടി രൂപ വിനിയോഗിച്ചാണ് മെഷീന്‍ ആശുപത്രിയിലെത്തിച്ചത്. നൂതന







