വെന്തുരുകി കേരളം; വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു.

സം​സ്ഥാ​ന​ത്ത് വേ​ന​ല്‍ച്ചൂട്‌ വ​ര്‍ധി​ച്ച​തോ​ടെ വൈ​ദ്യു​തി ഉ​പ​യോ​ഗ​വും കു​തി​ച്ചു​യ​രു​ന്നു. ഇ​ന്ന​ലെ 96.324 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു ഉ​പ​ഭോ​ഗം. ഫെ​ബ്രു​വ​രി ഒ​ന്നി​ന് 79.512 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു. ക​ഴി​ഞ്ഞ 18 ദി​വ​സ​ത്തി​നി​ടെ 16. 812 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് അ​ധി​ക ഉ​പ​ഭോ​ഗ​മാ​ണു​ണ്ടാ​യ​ത്. ചൂ​ട് കൂ​ടു​ന്ന​ത​നു​സ​രി​ച്ച് എ​യ​ര്‍ക​ണ്ടീ​ഷ​ണ​ര്‍, ഫാ​നു​ക​ള്‍, ഫ്രീ​സ​റു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം വ​ര്‍ധി​ക്കു​ന്ന​താ​ണ് വൈ​ദ്യു​തി ഉ​പ​യോഗം വ​ര്‍ധി​ക്കാ​ന്‍ പ്ര​ധാ​ന കാ​ര​ണം.

ഉ​പ​യോഗം വ​ര്‍ധി​ച്ച​തി​നെ തു​ട​ര്‍ന്നു വൈ​ദ്യു​തി ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​വും വ​ര്‍ധി​പ്പി​ച്ചു. ക​ള​മ​ശേ​രി ലോ​ഡ് ഡെ​സ്പാ​ച്ച് സെ​ന്‍റ​റി​ൽ നി​ന്നു​ള്ള നി​ര്‍ദേ​ശ​മ​നു​സ​രി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ 20.622 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി ആ​ഭ്യ​ന്ത​ര​മാ​യി ഉ​ത്പാ​ദി​പ്പി​ച്ചു. ഇ​തി​ല്‍ 7.893 ദ​ശ​ല​ക്ഷം യൂ​ണി​റ്റും ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ല​മ​റ്റം വൈ​ദ്യു​തി​നി​ല​യ​ത്തി​ല്‍ നി​ന്നു​മാ​ണ്. 75.701 ദ​ശ​ല​ക്ഷം യൂ​ണി​റ്റ് വൈ​ദ്യു​തി പു​റ​ത്തു​നി​ന്നും എ​ത്തി​ച്ചു.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ നി​ല​വി​ല്‍ 2364 അ​ടി വെ​ള്ള​മാ​ണു​ള്ള​ത്. സം​ഭ​ര​ണ ശേ​ഷി​യു​ടെ 59 ശ​ത​മാ​ന​മാ​ണി​ത്. സം​സ്ഥാ​ന​ത്തെ എ​ല്ലാ അ​ണ​ക്കെ​ട്ടു​ക​ളി​ലു​മാ​യി നി​ല​വി​ല്‍ 59 ശ​ത​മാ​നം വെ​ള്ള​മു​ണ്ട്. സം​സ്ഥാ​ന​ത്ത് കാ​ല​വ​ര്‍ഷം ആ​രം​ഭി​ക്കാ​ന്‍ മൂ​ന്നു​മാ​സ​ത്തി​ലേ​റെ അ​വ​ശേ​ഷി​ക്കെ വേ​ന​ല്‍മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തെ ഗ​ണ്യ​മാ​യി ബാ​ധി​ക്കാ​നി​ട​യു​ണ്ട്.

ചൂ​ട് കൂ​ടു​ന്ന​ത​നു​സ​രി​ച്ച് വൈ​ദ്യു​തി ഉ​പ​യോ ഗത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍ധ​ന വൈ​ദ്യു​തി ബോ​ര്‍ഡി​നു വെ​ല്ലു​വി​ളി​യാ​കും. ക​ഴി​ഞ്ഞ വേ​ന​ലി​ല്‍ വൈ​ദ്യു​തി ഉ​പ​യോഗം പ​ല ദി​വ​സ​ങ്ങ​ളി​ലും റി​ക്കാ​ര്‍ഡ് ഭേ​ദി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ ഏ​റെ ക​രു​ത​ലോ​ടെ​യാ​ണ് ബോ​ര്‍ഡി​ന്‍റെ നീ​ക്കം. ഇ​ത്ത​വ​ണ ഒ​രു​മാ​സ​ത്തോ​ളം ജ​ന​റേ​റ്റ​റു​ക​ളു​ടെ അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി മൂ​ല​മ​റ്റം വൈ​ദ്യു​തി നി​ല​യം പൂ​ര്‍ണ​മാ​യും അ​ട​ച്ചി​രു​ന്നു. ഈ ​സ​മ​യം ഇ​വി​ടെ വൈ​ദ്യു​തി ഉ​ത്പാ​ദ​നം പൂ​ര്‍ണ​മാ​യും നി​ര്‍ത്തി​വ​ച്ച സാ​ഹ​ച​ര്യ​മാ​യി​രു​ന്നു.

പു​റ​ത്തു​നി​ന്നും വൈ​ദ്യു​തി എ​ത്തി​ച്ചാ​ണ് സം​സ്ഥാ​ന​ത്തെ വൈ​ദ്യു​തി ആ​വ​ശ്യം അ​ന്നു നി​റ​വേ​റ്റി​യ​ത്. വേ​ന​ല്‍മ​ഴ ല​ഭി​ക്കാ​തി​രി​ക്കു​ക​യും ചൂ​ട് ഇ​നി​യും വ​ര്‍ധി​ക്കു​ക​യും ചെ​യ്താ​ല്‍ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പു​റ​ത്തുനി​ന്നും കൂ​ടു​ത​ല്‍ വൈ​ദ്യു​തി എ​ത്തി​ച്ച് പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​നാ​കും വൈ​ദ്യു​തി ബോ​ര്‍ഡി​ന്‍റെ നീ​ക്കം.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.