അപ്പപ്പാറ: തിരുനെല്ലി അപ്പപ്പാറ എടയൂരിൽ വനംവകുപ്പിന്റെ ജീപ്പ് മറിഞ്ഞ് ആറ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പതിവ് പരിശോധന കഴിഞ്ഞ് മടങ്ങുന്നതിനിടെ ജംഗിൾ റിസോർട്ടിന് സമീപം കുതിരക്കോട് വെച്ചാണ് അപകടം. നിയന്ത്രണം വിട്ട വാഹനം മറിയുകയായിരുന്നു.
ബി.എഫ്.ഒ നീതു (32), വാച്ചർമാരായ രാമചന്ദ്രൻ (58), ശ്രീജ (42), ഓമന (42), സുജിത്ത് (32), രാകേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവർക്ക് അപ്പപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷം വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

ഡെപ്യൂട്ടേഷൻ അസിസ്റ്റന്റ് നിയമനം
സംസ്ഥാന വനിതാ കമ്മീഷനിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അസിസ്റ്റന്റ് നിയമനം നടത്തുന്നു. 39300 മുതൽ 83000 രൂപ സ്കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28 നകം അപേക്ഷ, നിരാക്ഷേപപത്രം എന്നിവ







