ലഹരിക്കെതിരെ ജനകീയ കവചം ക്യാമ്പയിനിന്റെ ഭാഗമായി ഡിവൈഎഫ്ഐ പിണങ്ങോട്, വെങ്ങപ്പള്ളി, ഹൈസ്കൂൾ കുന്ന് യൂണിറ്റുകൾ സംയുക്തമായി പിണങ്ങോട് വച്ച് സംഘടിപ്പിച്ച അഖില വയനാട് ക്രിക്കറ്റ് ടൂർണമെന്റിൽ KBZ കേണിച്ചിറ വിജയികളായി.
16 ടീമുകൾ മത്സരിച്ച ടൂർണമെന്റിലെ വിജയികൾക്കുള്ള സമ്മാനം 10001 രൂപയും വി.പി ഭാസ്കരൻ സ്മാരക വിന്നേഴ്സ് ട്രോഫിയും ഡിവൈഎഫ്ഐ വയനാട് ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ് വിതരണം ചെയ്തു.
ടൂർണമെന്റിലെ റണ്ണേഴ്സപ്പായ സിസി പുൽപ്പള്ളിക്ക് 5001 രൂപയും, എം.വേലായുധൻ നായർ റണ്ണേഴ്സ് ട്രോഫിയും
ഡിവൈഎഫ്ഐ വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് പി ജംഷീദ് വിതരണം ചെയ്തു.
ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഉപഹാരം ഡിവൈഎഫ്ഐ മുൻ വെങ്ങപ്പള്ളി മേഖലാ സെക്രട്ടറിയും പുരോഗമന പ്രസ്ഥാനത്തിൻ്റെ നേതാവുമായ കെ മുരളീധരൻ വിതരണം ചെയ്തു.ചടങ്ങിൽ കെ.അസീസ്,കോട്ടത്തറ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി എം റാഷിക്ക്, വെങ്ങപ്പള്ളി മേഖലാ പ്രസിഡണ്ട് നിധിൻ കെ, ട്രഷറർ വിജിത്ത് കെ.വി എന്നിവർ സംസാരിച്ചു.
പിണങ്ങോട് യൂണിറ്റ് സെക്രട്ടറി ഷഫീൽ സ്വാഗതവും, ഹൈസ്കൂൾകുന്ന് യൂണിറ്റ് സെക്രട്ടറി റിൻഷാദ് നന്ദിയും പറഞ്ഞു.

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വേനലവധിക്കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാര്‍ച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍ മേയ് മാസം വരെ







