ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്; വലിയ വിലകൊടുക്കേണ്ടിവരും

ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന വേദന, മറ്റ് ബുദ്ധിമുട്ടുകള്‍, ചര്‍മ്മത്തിലെ മാറ്റങ്ങള്‍, ഉറക്കം, വിശപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ മുതല്‍ കൂടുതല്‍ ഗൗരവകരമായ ചില ലക്ഷണങ്ങളും ശരീരം അസുഖങ്ങളുടെ ഭാഗമായി നമുക്ക് കാണിച്ചുതരുന്നുണ്ട്. ഇവയൊക്കെ ഒരുപക്ഷേ നമ്മുടെ ആരോഗ്യം അപകടത്തിലാണ് എന്ന് സൂചന നല്‍കുന്ന കാര്യങ്ങളാവാം. ഒരിക്കലും അവഗണിക്കരുതാത്ത ശരീരത്തിലെ ചില മാറ്റങ്ങളെക്കുറിച്ചും അവ ഏതൊക്കെ രോഗങ്ങളുടെ ലക്ഷണങ്ങളാണെന്നും അവയെ എങ്ങനെ തടയാം എന്നും അറിയാം. ജേണല്‍ ഓഫ് ഫാമിലി മെഡിസിന്‍ ആന്‍ഡ് പ്രൈമറി കെയറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം ജീവിതശൈലി രോഗങ്ങള്‍ എങ്ങനെ നിശബ്ദമായി വര്‍ധിച്ചുവരുന്നു എന്ന് എടുത്തുകാണിക്കുന്നതാണ്.

തലച്ചോറിലെ സമ്മര്‍ദ്ദവും ചില ആരോഗ്യ പ്രശ്‌നങ്ങളും

തലച്ചോറ് പെട്ടെന്ന് പരാജയപ്പെടുന്നത് അപൂര്‍വ്വമാണ്. സൂക്ഷ്മമായ രീതികളിലൂടെ ഇത് മനസിലാക്കാന്‍ സാധിക്കും. വന്നും പോയുമിരിക്കുന്ന തലവേദന, വ്യക്തതയില്ലായ്മ, ചെറിയ ജോലിയില്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് ഇവയൊക്കെ പലപ്പോഴും സമ്മര്‍ദ്ദംകൊണ്ടോ അമിതമായ ഫോണ്‍ ഉപയോഗംകൊണ്ടോ ആണെന്ന് കരുതി പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അവ പലപ്പോഴും ആഴത്തിലുളള മറ്റ് പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടിയേക്കാം.
sick human symptoms
തലവേദനയും കാര്യങ്ങള്‍ക്ക് വ്യക്തതയില്ലാത്തതും, നിര്‍ജ്ജലീകരണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ശരീരത്തിലെ വിഷവസ്തുക്കളുടെ സാന്നിധ്യം എന്നിവയുടെ ലക്ഷണമായേക്കാം. മാത്രമല്ല ഓര്‍മ്മക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് പോലെയുള്ള പ്രശ്‌നങ്ങള്‍ തലച്ചോറിന് സമ്മര്‍ദ്ദം അനുഭവപ്പെടുന്നു എന്നതിന്റെ സൂചനയാകാം. ചെറിയ തലകറക്കം, അല്ലെങ്കില്‍ ചെറിയ രീതിയിലുള്ള അസ്ഥിരതകള്‍ പോലും നാഡികളുടെ കംപ്രഷന്‍ അല്ലെങ്കില്‍ രക്തചംക്രമണം മോശമാകുന്നതിന്റെ സൂചനയാകാം.

മൂത്രത്തിന്റെ നിറവ്യത്യാസം, വിശപ്പ് ഇവയിലെ വ്യത്യാസങ്ങള്‍

മൂത്രത്തിലെ നിറവ്യത്യാസം, കാലുകളിലെ നീര്‍വീക്കം, കണ്ണുകള്‍ക്ക് ചുറ്റുമുള്ള നീര്‍വീക്കം ഇത്തരത്തിലുള്ള ലക്ഷണങ്ങളെല്ലാം പലരും അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഈ ലക്ഷണങ്ങളെല്ലാം വൃക്ക സമ്മര്‍ദ്ദമുണ്ടെന്നതിന്റെ സൂചനയാണെന്ന് മനസിലാക്കാവുന്നതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
അതുപോലെ ദഹനസംബന്ധമായ പ്രശ്‌നങ്ങളും നിസ്സാരമായി തളളിക്കളയേണ്ട കാര്യമല്ല. വയറ് വീര്‍ക്കല്‍, വിശപ്പില്ലായ്മ, ഭക്ഷണം കഴിച്ച ശേഷമുള്ള പതിവായുള്ള അസ്വസ്ഥത എന്നിവയെല്ലാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങളല്ല. ഇവയെല്ലാം നിങ്ങളുടെ കരളിനോ പാന്‍ക്രിയാസിനോ സമ്മര്‍ദ്ദമുണ്ട് എന്ന് കാണിക്കുന്ന ലക്ഷണങ്ങളാണ്.
sick human symptoms
ചര്‍മ്മം, മുടി, നഖങ്ങള്‍

ചര്‍മ്മത്തിലെ മങ്ങിയ ടോണ്‍, സ്ഥിരമായുളള ചൊറിച്ചില്‍, തിളക്കമില്ലായ്മ, ചെറിയ മഞ്ഞനിറം എന്നിവയെല്ലാം ശരീരത്തിനുള്ളില്‍ എന്തൊക്കയോ ശരിയല്ല എന്നതിന്റെ സൂചനകളാണ്. നഖം പൊട്ടുക, മുടി കനം കുറയുക, ക്ഷീണം ഇവയെല്ലാം പോഷകഘടകങ്ങളുടെ കുറവിനെയോ ആന്തരിക അസന്തുലിതാവസ്ഥയേയോ സൂചിപ്പിച്ചേക്കാം.
കൂടുതല്‍ ആഴത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ചെറിയ ശാരീരിക അസ്വസ്ഥതകള്‍

കാലുകളിലെ മരവിപ്പ്, നടുവിനുണ്ടാകുന്ന സമ്മര്‍ദ്ദം, തലകറക്കം, താല്‍കാലികമായ അസ്ഥിരതകള്‍ ഇവയെല്ലാം പലപ്പോഴും അവഗണിക്കപ്പെടുന്ന ലക്ഷണങ്ങളാണ്. ഇവയെല്ലാം നാഡീ കംപ്രഷന്‍െയോ രക്തചംക്രമണ വൈകല്യത്തിന്റെയോ ആരംഭത്തെ സൂചിപ്പിക്കാം. ഈ ലക്ഷണങ്ങളെല്ലാംതന്നെ വന്നും പോയുമിരിക്കും. എന്നാല്‍ ഇവ നേരത്തെ കണ്ടെത്തുന്നത് ദീര്‍ഘകാല അപകടങ്ങള്‍ തടയാന്‍ സഹായിക്കും.

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വേനലവധിക്കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാര്‍ച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍ മേയ് മാസം വരെ

48 മണിക്കൂറിൽ ഒരു കപ്പലും കടലിടുക്ക് കടന്നിട്ടില്ല, ഹോർമുസ് ഉപരോധം സമ്പൂർണമെന്ന് അമേരിക്ക; സമാധാന ചർച്ചക്ക് കല്ലുകടിയെങ്കിലും സംഘർഷമില്ലാത്തത് ശുഭസൂചന

വാഷിം​ഗ്ടൺ: ഹോർമുസ് ഉപരോധം 2 ദിവസം പൂർത്തിയാകുമ്പോൾ സമ്പൂർണമെന്ന അവകാശ വാദവുമായി അമേരിക്ക. ഇക്കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഒറ്റ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ലെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്‍റെ വാദം. ഹോർമൂസ് ഉപരോധത്തിന് വേണ്ടി മാത്രം

കേരളത്തിൽ അൾട്രാവയലറ്റ് വികിരണം വർധിക്കുന്നു, കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന യുവി സൂചിക, ഓറഞ്ച് അലർട്ട്, വിവരങ്ങളറിയാം

കേരളത്തിലെ വിവിധ ഭാഗങ്ങളിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് ആശങ്കാജനകമായ രീതിയിൽ ഉയരുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിൽ

വനത്തിലാണ്…വനവാസത്തിന് അല്ല’; വൈറലായി വി ഡി സതീശന്റെ അവധിക്കാല വീഡിയോ

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവധിക്കാല വീഡിയോ വൈറല്‍. കുടുംബത്തിനൊപ്പം ഉല്ലാസയാത്രയ്ക്ക് പോയ വീഡിയോ ആണ് വൈറലായത്. ഒരു ഗസ്റ്റ് ഹൗസില്‍ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും ട്രക്കിങ് നടത്തുന്നതുമായ വീഡിയോയാണ് വൈറലാകുന്നത്.

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 14,260 രൂപയായി. ഗ്രാമിന് ഇന്നലത്തെ വിലയിൽ നിന്ന് 20 രൂപയാണ് വർധിച്ചിരിക്കുന്നത്. പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ 1

2 ജില്ലകൾ ഒഴികെ യെല്ലോ അലർട്ട്; കനത്ത ചൂടിൽ വെന്തുരുകി കേരളം, പാലക്കാട് 40 ഡി​ഗ്രി മറികടക്കാൻ സാധ്യത

കനത്ത ചൂടിൽ വെന്തുരുകി കേരളം. ഇന്ന് മുതൽ മൂന്ന് ദിവസം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. ഏറ്റവും ചൂടുള്ള പാലക്കാട്‌

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.