വാഷിംഗ്ടൺ: ഹോർമുസ് ഉപരോധം 2 ദിവസം പൂർത്തിയാകുമ്പോൾ സമ്പൂർണമെന്ന അവകാശ വാദവുമായി അമേരിക്ക. ഇക്കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ ഒറ്റ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ലെന്നാണ് അമേരിക്കൻ ഭരണകൂടത്തിന്‍റെ വാദം. ഹോർമൂസ് ഉപരോധത്തിന് വേണ്ടി മാത്രം 10000 സൈനികരെ വിന്യസിച്ചതായും 12 പടക്കപ്പലുകളും 100 വിമാനങ്ങളും ദൗത്യത്തിൽ പങ്കാളികളായതായും അവകാശപ്പെട്ട യു എസ് സെൻട്രൽ കമാൻഡ്, ഇവിടെയെത്തിയ കപ്പലുകളെ മടക്കി അയച്ചെന്നും വ്യക്തമാക്കി. രണ്ട് ദിവസത്തിനകം ഇറാനുമായി സമാധാന ചർച്ച പുനരാരംഭിക്കുമെന്ന ട്രംപിന്‍റെ പ്രഖ്യാപനം നിലനിൽക്കെ ഹോർമൂസിൽ അമേരിക്കയുടെ നാവിക ഉപരോധം തുടരുന്നത് കല്ലുകടിയാണ്. എന്നാൽ ഉപരോധം ഇതുവരെയും സംഘർഷത്തിലേക്ക് നീങ്ങാത്തത് ശുഭസൂചനയാണ്.

വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വേനലവധിക്കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാര്‍ച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍ മേയ് മാസം വരെ







