മീനങ്ങാടി:
ബൈക്ക് അപകടത്തിൽ മരണപ്പെട്ട
മീനങ്ങാടി ഗവ.പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർഥിയും എൻഎസ്എസ് വൊളണ്ടിയർ സെക്രട്ടറിയുമായ ടി.വി അഭിഷേകിനെ അനുസ്മരിച്ചു. പോളിടെക്നിക് എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിലായിരുന്നു അനുസ്മരണയോഗം. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിൽ അമ്പത്തിനാലിൽ നിന്നാണ് അപകടമുണ്ടായത്. എൻഎസ്എസ് യൂണിറ്റിലെ സജീവ പ്രവർത്തകനും മീനങ്ങാടി ഫുട്ബോൾ അക്കാദമി, കോളേജ് ഫുട്ബോൾ ടീം അംഗവുമായിരുന്നു അഭിഷേക്. വിശ്വശാന്തി ഫൗണ്ടേഷൻ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥിയുമായിരുന്നു.
അനുസ്മരണയോഗത്തിൽ പ്രിൻസിപ്പൽ ജോൺസൺ ജോസഫ്, പി എൻ വികാസ് , ദിവ്യനാഥ്, എൻ മണിയൻ ,കെ ജെ റോയ് , ചിത്ര സെബാസ്റ്റ്യൻ, സ്മിനി എന്നിവർ സംസാരിച്ചു.

‘ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും’; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും







