പൊഴുതന: കൽപ്പറ്റൂ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ റ്റി
യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘവും, കൽപ്പറ്റ റെയിഞ്ച് ഫോറസ്റ്റ് സംഘവും സംയുക്തമായി പൊഴുതന കറുവൻതോട് ഭാഗത്ത് നടത്തിയ സംയുക്ത പരിശോധനയിൽ ചാരായം വാറ്റാൻ വേണ്ടി പാകപ്പെ ടുത്തിയ 40 ലിറ്റർ വാഷ് പിടികൂടി. വാഷ് സൂക്ഷിച്ചു വച്ച പൊഴുതന കറുവൻതോട് സ്വദേശി പട്ടരാട്ടിൽ വീട്ടിൽ ഷിജോദ്.പി (47) എന്നായാളെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ലത്തീഫ് കെ.എം, സിവിൽ എക്സൈസ് ഓഫീസർമാരായ സജി പോൾ, പ്രണവ് എസ്. എൽ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അമൃത എം.ബി, ശ്രുതി ലക്ഷ്മി എൻ.ബി എന്നിവർ പങ്കെടുത്തു. കൽപ്പറ്റ ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ്ബ് ജയിലിലേക്ക് റിമാന്റ് ചെയ്തു.

‘ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും’; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും







