മേപ്പാടി: ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാതയ്ക്ക് ഫൈനൽ ക്ലിയറ ൻസ് ലഭിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് ആണ് ലഭിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു. തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട ഏറ്റവും അവസാനത്തെ ക്ലിയറൻസ് ആണ് ഇപ്പോൾ ലഭ്യമായിരിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. കേരളത്തിലെ ഏറ്റവും വലിയ അടി സ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ് വയനാട് തുരങ്ക പാത. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ബദലായി വിഭാവനം ചെയ്‌തിരിക്കുന്നതാണ് ഈ പാത. അപ്രോച്ച് റോഡ് ഉൾപ്പെടെ ഏകദേശം 8.73 കിലോമീറ്റർ നീളമുള്ളതാണ് ഈ പാത. ഇതിൽ 8.11 കിലോമീറ്റർ വരുന്നത് ഇരട്ട തുരങ്കങ്ങളാണ്. കൊങ്കൺ റെയിൽവേ കോർപറേഷനാണ് (KRCL) പദ്ധതിയുടെ സാങ്കേതിക പഠനം മുതൽ നിർമ്മാണം വരെയുള്ള ചുമതലകൾ നിർവ്വഹിക്കുന്നത്. കിഫ്‌ബി (വഴിയാണ് ഇതിനാവശ്യമായ തുക കണ്ടെത്തുന്നത്.

‘ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും’; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും







