ജില്ലാതല പട്ടയമേള 26 ന് : 759 പട്ടയങ്ങള്‍ വിതരണം ചെയ്യും

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖയെന്ന ലക്ഷ്യത്തോടെ ജില്ലാതല പട്ടയ മേളയില്‍ 795 പട്ടയങ്ങള്‍ വിതരണം ചെയ്യും. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ ഫെബ്രുവരി 26 ന് രാവിലെ 10.30 ന് നടക്കുന്ന ജില്ലാതല പട്ടയ മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 1964- ലെ കേരള ഭൂപതിവ് ചട്ടപ്രകാരം 188 പട്ടയങ്ങള്‍, മിച്ചഭൂമി വിഭാഗത്തില്‍ 77, 300 ക്രയ സര്‍ട്ടിഫിക്കറ്റ്, 13 കൈവശ രേഖ, മൂന്ന് ദേവസ പട്ടയങ്ങള്‍ ജില്ലാതല പട്ടയ മേളയില്‍ വിതരണം ചെയ്യും. മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരായ 178 കുടുംബങ്ങള്‍ക്കുള്ള പട്ടയങ്ങള്‍ മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി വിതരണം ചെയ്യും. ജില്ലാതല പട്ടയ മേളയില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഓണ്‍ലൈനായി പങ്കെടുക്കും. പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അധ്യക്ഷനാകുന്ന പരിപാടിയില്‍ എം.പി പ്രിയങ്ക ഗാന്ധി വാദ്ര, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ റസീന അബ്ദുല്‍ കാദര്‍, സുല്‍ത്താന്‍ ബത്തേരി – പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്ന ശശീന്ദ്രന്‍, ടി.എസ് ദിലീപ് കുമാര്‍, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

സിഐടിയു പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി

മാനന്തവാടി: നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ദേശീയ തലസ്ഥാന പ്രദേശം (എന്‍സിആര്‍) എന്നിവിടങ്ങളിലെ വ്യവസായ മേഖലയിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന തൊഴിലാളി പ്രക്ഷോഭത്തെ ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു

കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

കുറുമ്പാലക്കോട്ട: വിമുക്തിയുടെ ഭാഗമായി കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസ് കോട്ടത്തറ ഗ്രാമപഞ്ചായത്തും കോഴിക്കോട് സെന്റ് വിൻസന്റ് കോളനി ടിടിയിലെ വിദ്യാർത്ഥികളുമായി ചേർന്ന് “പ്രഗതി 2026” സമൂഹ സമ്പർക്ക ക്യാമ്പിന്റെ ഭാഗമായി കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ

ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി വീട്ടില്‍ കൊണ്ടുവരാറുണ്ടോ? അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നപതിവുണ്ടോ

ചില ആളുകള്‍ ബാക്കി വന്ന ഭക്ഷണം കേടാകാതിരിക്കാന്‍ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്, ഹോട്ടലില്‍ നിന്നും മറ്റും ഭക്ഷണം ഫോയില്‍പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടുവരുന്നവരുമുണ്ട്. എന്നാല്‍ അലുമിനിയം ഫോയിലുകള്‍ ഉപയോഗിച്ച് ഭക്ഷണം പൊതിയുന്നത് ശരീരത്തിന് ദോഷം

കെ.സി.വൈ.എം. ‘റിഫൈൻ 3.0’ നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു.

തരിയോട്: കെ.സി.വൈ.എം. മാനന്തവാടി രൂപത സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് ‘റിഫൈൻ 3.0’ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് തരിയോട് മേഖല ആതിഥേയത്വം വഹിച്ചു. തരിയോട് നിർമല ഹൈസ്കൂളിൽ

‘നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കുന്നതെന്തിന്?’; പന്തീരങ്കാവിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ദേശീയപാതാ-66 ല്‍ കോഴിക്കോട് ബൈപാസിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ പന്തീരങ്കാവില്‍ ടോള്‍ കളക്ഷന്‍ ആരംഭിച്ചതിനെതിരെയുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. നാഷണല്‍ ഹൈവേ പ്രോജക്റ്റ് ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നിര്‍മ്മാണം നടക്കുന്ന സമയത്ത്

എനിക്ക് 18 വയസ് കഴിഞ്ഞു’, സംരക്ഷണം തേടി കുംഭമേള വൈറൽ താരം, മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി; ‘മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണം’

കുംഭമേള വൈറൽ താരത്തിന്‍റെ കേരളത്തിലെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം പുതിയ തലത്തിലേക്ക്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിലെടുത്ത പോക്സോ കേസിൽ മധ്യപ്രദേശ് പൊലീസ് മൊഴി രേഖപ്പെടുത്താനായി കൊച്ചിയിലെത്തിയതിന് പിന്നാലെ, പെൺകുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടി.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.