പടവുകള്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

വനിതാ ശിശു വികസന വകുപ്പ് വിധവകളായ അമ്മമാരുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന പടവുകള്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന/കേന്ദ്ര സര്‍ക്കാരുകള്‍ അംഗീകരിച്ച പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികളുടെ ട്യൂഷന്‍-ഹോസ്റ്റല്‍-മെസ് ഫീസ് എന്നിവ പദ്ധതി മുഖേന നല്‍കും. 2024-25, 2025-26 വര്‍ഷത്തെ അപേക്ഷകള്‍ മാര്‍ച്ച് 20 വരെ ഓണ്‍ലൈന്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ www.schemes.wcd.kerala.gov.in ല്‍ ലഭിക്കും.

മന്ത്രി വീണാ ജോർജിന്‍റെ ആരോഗ്യസ്ഥിതി; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, ‘വേദനയ്ക്ക് ആശ്വാസം, അടിയന്തര ശസ്ത്രക്രിയ വേണ്ട

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കടുത്ത വേദനയ്ക്ക് ആശ്വാസമെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു. മന്ത്രിക്ക് കടുത്ത വേദനയ്ക്ക് ആശ്വാസമുണ്ടെന്നും അടിയന്തര

ടെന്‍ഡര്‍ ക്ഷണിച്ചു.

വൈത്തിരി താലൂക്കിലെ വിവിധ ഉന്നതികളിലെ കുടുംബങ്ങള്‍ക്ക് തൊഴില്‍ ഒരുക്കുന്നതിന് കാട് വെട്ട യന്ത്രം വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് 12 നകം പ്രൊജകട്്

തെരുവുനായ ശല്യത്തിന് പരിഹാരം കാണണം :പെപ്പർ ടൗൺ റോട്ടറി ക്ലബ്

പുൽപ്പള്ളി ടൗണിൽ വർദ്ധിച്ചു വരുന്ന പട്ടി ശല്യത്തിന് പരിഹാരം കാണണമെന്ന് പെപ്പർ ടൗൺ റോട്ടറി ക്ലബ് യോഗം ആവശ്യപ്പെട്ടു. ടൗണിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവുനായകൾ കാൽനട യാത്രക്കാർക്കും, വാഹനങ്ങൾക്കും, വ്യാപാര സ്ഥാപനങ്ങൾക്കും വളരെയേറെ ശല്യം

ബത്തേരി ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

ബത്തേരി: ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് കെ.ജി ഗോപാലപിള്ള കൊടിയേറ്റിയതോടെയാണ് ഏഴ് നാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കമായത്. വെള്ളിയാഴ്ച രാവിലെ 9മണിക്ക് സർവ്വ ഐശ്വര്യപൂജ, ഞായാറാഴ്‌ച രാവിലെ

ശ്രേയസ് യൂണിറ്റ് ഡയറക്ടർക്ക് സ്വീകരണവും,പച്ചക്കറി തൈ വിതരണവും നടത്തി.

വാകേരി യൂണിറ്റിന്റെ പുതിയ ഡയറക്ടർ ആയി ചുമതലയേറ്റ ഫാ.ജോൺ കവിയിലിന് സ്വീകരണം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി ലിജി ജോർജ്, സി ഡി

സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വീണ്ടും എക്സൈസിന്റെ ലഹരി വേട്ട,മാരക രാസ ലഹരിയായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിയിൽ

പൊൻകുഴി : വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ വൈശാഖ്. കെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.