അടുത്ത ഇരുട്ടടി വരുന്നു; രാജ്യത്തെ ടെലികോം നിരക്കുകൾ 13–15 ശതമാനം വരെ ഉയരുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം :
2027 സാമ്പത്തിക വർഷത്തിൽ മൊബൈൽ താരിഫ് നിരക്കുകള്‍ 13–15 ശതമാനം ഉയർന്നേക്കാം എന്ന് റിപ്പോര്‍ട്ട്. ഇത് ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവയുടെ എആര്‍പിയു ഉയർത്തുമെന്ന് എച്ച്‌എസ്‌ബിസി റിപ്പോര്‍ട്ടിനെ ഉദ്ദരിച്ച് ഫിനാൻഷ്യൽ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്‌തു. വർഷത്തിന്‍റെ രണ്ടാം പാദത്തിൽ 4ജി, 5ജി സേവനങ്ങളിലെ റീചാര്‍ജ് നിരക്കുകൾ കമ്പനികള്‍ ഏകദേശം 15 ശതമാനം വരെ വർധിപ്പിക്കുമെന്നാണ് ഈ വിലയിരുത്തൽ.

സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ പിന്തുടരുക ഈ പാത
ഡാറ്റ ഉപഭോഗത്തിലെ തുടർച്ചയായ വർധനയും ഉയർന്ന മൂല്യമുള്ള പ്ലാനുകളിലേക്കുള്ള ഉപഭോക്തൃ മാറ്റങ്ങളും ഈ നിരക്ക് വർധനയ്ക്ക് കാരണമാകുന്നുവെന്നും റിപ്പോർട്ട് പറയുന്നു. ഉപഭോക്തൃസംഖ്യ കൂട്ടുന്നതിനെക്കാൾ ഉപയോഗ വർധന മോണിട്ടൈസ് ചെയ്യുന്നതിലേക്കാണ് മേഖലയിലെ ശ്രദ്ധ മാറുന്നതെന്നും വിശകലന വിദഗ്‌ധർ കൂട്ടിച്ചേർക്കുന്നു. സ്വകാര്യ ഓപ്പറേറ്റർമാരുടെ വിലനിയന്ത്രണ രീതി തുടരുമെന്ന സൂചനയും ഇതിലൂടെ ലഭിക്കുന്നു. വലിയ കമ്പനികളായ ഭാരതി എയർടെല്ലും റിലയൻസ് ജിയോയും എആർപിയു വർധനവ്, ഹോം ബ്രോഡ്ബാൻഡ് ഉപഭോക്താക്കളുടെ വർധന, മെച്ചപ്പെട്ട ഫ്രീ കാഷ് ഫ്ലോ എന്നിവയിലൂടെ ഇടക്കാലത്ത് ലാഭവർധന കൈവരിക്കുമെന്നാണ് റിപ്പോർട്ട് വിലയിരുത്തുന്നത്.

വാല്‍പ്പാറ അപകടം: പരുക്കേറ്റ് ചികിത്സയിലുള്ള മൂന്നുപേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

കേരളത്തെ നടുക്കിയ വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച പാങ്ങ് കളത്തില്‍തൊടി

ഇ​നി യു​ദ്ധം ഉ​ണ്ടാ​യാ​ൽ ആ​ഗോ​ള യു​ദ്ധ​മാ​കു​മെ​ന്ന് ഇ​റാ​ന്‍റെ ഭീ​ഷ​ണി; പു​തി​യ മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ച്ചെ​ന്നും മു​ന്ന​റി​യി​പ്പ്

ടെ​ഹ്റാ​ൻ: ഇ​നി യു​ദ്ധം ഉ​ണ്ടാ​യാ​ൽ അ​ത് ആ​ഗോ​ള യു​ദ്ധ​മാ​കു​മെ​ന്ന് ഇ​റാ​ന്‍റെ ഭീ​ഷ​ണി. ഈ ​മാ​സം പോ​ലും ഇ​റാ​ൻ പു​തി​യ മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ച്ചെ​ന്നും യു​ദ്ധം തു​ട​ർ​ന്നാ​ൽ അ​വ ഉ​പ​യോ​ഗി​ക്കു​മെ​ന്നും മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്

കുറ്റ്യാടിയിൽ അമ്മയോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.

പേരാമ്പ്ര പാലേരിയിൽ കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകൻ സിദ്ധാർഥ് (15) ആണ് പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്തു അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് സംഭവം.

അക്ഷയ തൃതീയക്കൊരുങ്ങി കേരളം; ഒരു വ‍ർഷം കൊണ്ട് സ്വ‍ർണം മാറിയൊരു മാറ്റമേ! ഉണ്ടായത് 62.88 ശതമാനം വില വ‍ർധനവ്

നാളെ, ഏപ്രിൽ 19 ന് അക്ഷയ തൃതീയ ദിനമാണ്. നാളത്തെ സ്വ‍‍ർ‌ണം വാങ്ങുന്നത് കുടുംബത്തിന് ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് ഇന്ത്യയിൽ നിലനിൽക്കുന്ന പൊതുവെയുള്ള വിശ്വാസം. കഴിഞ്ഞ വ‍‍‌‍‍‌ർഷത്തെ അക്ഷയതൃതീയ ഏപ്രിൽ 30 ന് ആയിരുന്നു.

മിനിമം സാലറി 69,000 രൂപ? കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത് വന്‍ ശമ്പള വര്‍ധന

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഏഴാം ശമ്പള കമ്മീഷന്‍

റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ഇളവ് നീട്ടി നല്‍കി അമേരിക്ക; മെയ് 16വരെ എണ്ണ വാങ്ങാം

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി നല്‍കി അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസന്‍സ് നല്‍കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.