പൊന്ന് പോകുന്ന പോക്ക് കണ്ടോ? കേരളത്തില്‍ ഇന്നും സ്വര്‍ണവില വര്‍ധിച്ചു

സ്വര്‍ണവില ഈ വര്‍ഷം പകുതിയോടെ ഒന്നര ലക്ഷത്തിന് മുകളില്‍ എത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇടയ്ക്ക് ഉണ്ടാകുന്ന വിലക്കുറവില്‍ ആശ്വസം കണ്ടെത്തേണ്ടതില്ല എന്നും വില കുതിച്ചുയരാനാണ് സാധ്യതയെന്നും അഭിപ്രായമുണ്ട്.ഇപ്പോള്‍ ലഭിക്കുന്ന വിലയില്‍ ആളുകള്‍ക്ക് പരമാവധി സ്വര്‍ണം വാങ്ങിവയ്ക്കാവുന്നതാണ്. മുമ്പത്തേതിനെ അപേക്ഷിച്ച് വ്യാപാരം താഴേക്ക് പോയതോടെ വ്യാപാരികളും ബുദ്ധിമുട്ടിലായിട്ടുണ്ട്.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ സ്വണവില ഇന്നും വര്‍ധിച്ചു. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,18,720 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 14,840 രൂപയും. ഇന്നലത്തെ വിപണിവിലയേക്കാള്‍ 80 രൂപയാണ് ഇന്ന് പവന് കൂടിയത്. ഗ്രാമിന് 10 രൂപയുടെ കൂടുതലും. 18ഗ്രാം സ്വര്‍ണത്തിന് ഇന്ന പവന് 97,520 രൂപയും ഗ്രാമിന് 12,190 രൂപയുമാണ് ഇന്നത്തെ വില. 40 രൂപ പവനും 5 രൂപ ഗ്രാമിനും വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 12,185 രൂപയായിരുന്നു വില. എന്നാല്‍ വെള്ളി വില വ്യത്യാസമില്ലാതെ തുടരുകയാണ്. ഇന്നലത്തെ വിലയായ ഒരു ഗ്രാമിന് 285 രൂപയും 10 ഗ്രാമിന് 2,850 രൂപയിലും തന്നെയാണ് ഇന്നും വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിലേയും ആഭ്യന്തര വിപണിയിലേയും മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് സ്വര്‍ണവിലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വ്യത്യാസങ്ങള്‍. പശ്ചിമേഷ്യയില്‍ സംഭവിക്കുന്ന മാറ്റങ്ങളും വിപണിയില്‍ പ്രതിഫലിക്കും. ഇന്നത്തെ വില വര്‍ധനവ് ചെറിയ രീതിയിലാണെങ്കിലും അടുത്ത ദിവസങ്ങളില്‍ വില കൂടാനാണ് സാധ്യത

വാല്‍പ്പാറ അപകടം: പരുക്കേറ്റ് ചികിത്സയിലുള്ള മൂന്നുപേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

കേരളത്തെ നടുക്കിയ വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച പാങ്ങ് കളത്തില്‍തൊടി

ഇ​നി യു​ദ്ധം ഉ​ണ്ടാ​യാ​ൽ ആ​ഗോ​ള യു​ദ്ധ​മാ​കു​മെ​ന്ന് ഇ​റാ​ന്‍റെ ഭീ​ഷ​ണി; പു​തി​യ മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ച്ചെ​ന്നും മു​ന്ന​റി​യി​പ്പ്

ടെ​ഹ്റാ​ൻ: ഇ​നി യു​ദ്ധം ഉ​ണ്ടാ​യാ​ൽ അ​ത് ആ​ഗോ​ള യു​ദ്ധ​മാ​കു​മെ​ന്ന് ഇ​റാ​ന്‍റെ ഭീ​ഷ​ണി. ഈ ​മാ​സം പോ​ലും ഇ​റാ​ൻ പു​തി​യ മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ച്ചെ​ന്നും യു​ദ്ധം തു​ട​ർ​ന്നാ​ൽ അ​വ ഉ​പ​യോ​ഗി​ക്കു​മെ​ന്നും മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്

കുറ്റ്യാടിയിൽ അമ്മയോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.

പേരാമ്പ്ര പാലേരിയിൽ കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകൻ സിദ്ധാർഥ് (15) ആണ് പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്തു അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് സംഭവം.

അക്ഷയ തൃതീയക്കൊരുങ്ങി കേരളം; ഒരു വ‍ർഷം കൊണ്ട് സ്വ‍ർണം മാറിയൊരു മാറ്റമേ! ഉണ്ടായത് 62.88 ശതമാനം വില വ‍ർധനവ്

നാളെ, ഏപ്രിൽ 19 ന് അക്ഷയ തൃതീയ ദിനമാണ്. നാളത്തെ സ്വ‍‍ർ‌ണം വാങ്ങുന്നത് കുടുംബത്തിന് ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് ഇന്ത്യയിൽ നിലനിൽക്കുന്ന പൊതുവെയുള്ള വിശ്വാസം. കഴിഞ്ഞ വ‍‍‌‍‍‌ർഷത്തെ അക്ഷയതൃതീയ ഏപ്രിൽ 30 ന് ആയിരുന്നു.

മിനിമം സാലറി 69,000 രൂപ? കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത് വന്‍ ശമ്പള വര്‍ധന

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഏഴാം ശമ്പള കമ്മീഷന്‍

റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ഇളവ് നീട്ടി നല്‍കി അമേരിക്ക; മെയ് 16വരെ എണ്ണ വാങ്ങാം

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി നല്‍കി അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസന്‍സ് നല്‍കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.