വയനാട്എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സജിൻ എം ജെ യും പാർട്ടിയും ബത്തേരി താലൂക്കിൽ നൂൽപുഴ വില്ലേജിൽ കൊല്ലഗൽ- കോഴിക്കോട് ദേശീയപാതയിൽ പൊൻകുഴി ഭാഗത്തു വെച്ച് നടത്തിയ വാഹന പരിശോധനയിൽ കർണാടക ഭാഗത്തു നിന്നും വന്ന കർണാടക RTC ബസ്സിലെ യാത്രക്കാരനായ അസ്‌കർ പിസി (37/2026), S/O ഹംസ, വലിയപറമ്പത്തു വീട്, പാറാട് ഭാഗം, തൂവകുന്ന്(po) കൊളവെള്ളുർ വില്ലജ്,തലശ്ശേരി താലൂക്ക്, കണ്ണൂർ ജില്ല, എന്നയാളുടെ പക്കൽ നിന്നും 4.215 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടി. പരിശോധനയിൽ പ്രിവെന്റീവ് ഓഫീസർ സാബു സി ഡി, പ്രിവെന്റീവ് ഓഫീസർ ഗ്രേഡ് രഘു എം എ, സിവിൽ എക്‌സൈസ് ഓഫീസർ വിഷ്ണു കെ കെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ സുദിവ്യഭായി ടി പി എന്നിവർ പങ്കെടുത്തു. ബഹുമാനപെട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി സുൽത്താൻ ബത്തേരിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ടെന്‍ഡര്‍ ക്ഷണിച്ചു.
വൈത്തിരി താലൂക്കിലെ വിവിധ ഉന്നതികളിലെ കുടുംബങ്ങള്‍ക്ക് തൊഴില്‍ ഒരുക്കുന്നതിന് കാട് വെട്ട യന്ത്രം വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് 12 നകം പ്രൊജകട്്







