പുതിയ കുതിപ്പിനൊരുങ്ങി സ്വര്‍ണം, വീണ്ടും ₹15,000 കടന്ന് ഗ്രാം വില, രണ്ട് ദിവസം കൊണ്ട് 440 രൂപയുടെ വര്‍ധന

സ്വര്‍ണ വില വീണ്ടും പുതിയ കുതിപ്പില്‍. ഇന്ന് ഗ്രാം വില 290 രൂപ ഉയര്‍ന്ന് 15,100 രൂപയും പവന്‍ വില 2,320 രൂപ ഉയര്‍ന്ന് 1,20,800 രൂപയിലുമെത്തി.

കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് ഗ്രാം വിലയില്‍ 440 രൂപയും പവന്‍ വിലയില്‍ 3,520 രൂപയുമാണ് വര്‍ധിച്ചത്. ഇന്നത്തെ വില വര്‍ധനയോടെ ഗ്രാം വില വീണ്ടും 15,000 രൂപയ്ക്ക് മുകളിലെത്തി. ഫെബ്രുവരിയില്‍ ഇതാദ്യമായാണ് ഗ്രാം വില 15,000 രൂപ കടക്കുന്നത്. ജനുവരി 30 ന് ആയിരുന്നു ഇതിനു മുന്‍പ് ഈ നിലവാരം പിന്നിട്ടത്. കേരളത്തില്‍ സ്വര്‍ണത്തിന്റെ റെക്കോഡ് വില ജനുവരി 29ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ്.

ചെറുകാരറ്റുകളുടെ വിലയും ഇന്ന് ഉയര്‍ന്നിട്ടുണ്ട്. 18 കാരറ്റിന് ഗ്രാമിന് 240 രൂപ ഉയര്‍ന്ന് 12,405 രൂപയായി. 14 കാരറ്റിന് 185 രൂപ ഉയര്‍ന്ന് 9,660 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 115 രൂപ ഉയര്‍ന്ന് 6,225 രൂപയിലുമാണ് ഇന്ന് രാവിലെ വ്യാപാരം. വെള്ളി വിലയും ഇന്ന് കുതിപ്പിലാണ്. ഗ്രാം വില 15 രൂപ ഉയര്‍ന്ന് 2,950 രൂപയിലെത്തി.

ആഗോള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നിലവില്‍ക്കുന്നതിനാല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വീണ്ടും കരുത്താര്‍ജിച്ചതാണ് വിലയില്‍ ഉയര്‍ച്ചയുണ്ടാക്കുന്നത്. ഇന്നലെ ഔണ്‍സ് വില 90 ഡോളറിലധികം ഉയര്‍ന്ന് 5,277.90 ഡോളറിലെത്തി.

അതേസമയം, ഡോളര്‍ ഉയര്‍ന്ന് നില്‍ക്കുന്നത് വലിയ കയറ്റത്തില്‍ നിന്ന് സ്വര്‍ണത്തിനെ വിലക്കുന്നുണ്ട്.

നിക്ഷേപകര്‍ ഉറ്റുനോക്കുന്നത് ജനുവരിയിലെ യുഎസ് പണപ്പെരുപ്പ സൂചികയായ പിപിഐ (ജജക) റിപ്പോര്‍ട്ടിലേക്കാണ്. ഡിസംബറിലെ റിപ്പോര്‍ട്ടില്‍ 0.5% വര്‍ദ്ധനവ് രേഖപ്പെടുത്തിയ സ്ഥാനത്ത്, ജനുവരിയില്‍ ഇത് 0.3% ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷണവും ഊര്‍ജ്ജവും ഒഴിവാക്കിയുള്ള പിപിഐയും ഡിസംബറിലെ 0.7 ശതമാനത്തില്‍ നിന്ന് ജനുവരിയില്‍ 0.3 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തല്‍.

ഇന്ന് കേരളത്തില്‍ ആഭരണ വില ഇങ്ങനെ

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,20,800 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ ആ തുക മതിയാകില്ല. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്താണ് ആഭരണത്തിന് വില നിശ്ചയിക്കുക. അത് പ്രകാരം ഇന്ന് ഏറ്റവും കുറഞ്ഞത് ഒരു പവന്‍ ആഭരണത്തിന് 1,37,161. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച്‌ പണിക്കൂലിയിലും വ്യത്യാസമുണ്ടാകുമെന്ന് മറക്കരുത്. ഇത് സ്വര്‍ണവിലയിലും പ്രതിഫലിക്കും

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.