ഫോട്ടോ എടുത്തത് മന്ത്രിയുടെ വിഷമം മാറ്റാന്‍; വീണാ ജോർജിനൊപ്പം സെൽഫിയെടുത്തതിൽ വിശദീകരണവുമായി നഴ്സ്

കണ്ണൂരിൽ കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യമന്ത്രി വീണാ ജോർജിന് ഒപ്പം സെൽഫിയെടുത്തതിൽ പൊല്ലാപ്പിലായി നഴ്സ്. ഫോട്ടോ വിവാദമായതോടെ സെൽഫി എടുത്തത് മന്ത്രിയുടെ മാനസിക വിഷമം മാറ്റാനെന്നാണ് നഴ്സ് സ്മിത പിസി വിശദീകരിച്ചു. സെൽഫിക്കെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് വിശദീകരണവുമായി നഴ്സ് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് നഴ്സ് വിശദകീരണ കുറിപ്പിട്ടത്.

നഴ്സിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം:
എത്ര ക്രൂരമാണ് ഈ ലോകം. ഇന്നലെ രാത്രിയാണ് പ്രിയപ്പെട്ട മിനിസ്റ്റർ Veena George വിദഗ്ധ പരിശോധനക്ക് പരിയാരം മെഡിക്കൽ കോളേജിൽ എത്തുന്നത്. MRI സ്കാൻ രാത്രി തന്നെ ചെയ്തു. കടുത്ത കഴുത്തു വേദന, ഉയർന്ന രക്തസമ്മർദം. രാത്രിയിൽ മിനിസ്റ്റർ ഭക്ഷണം കഴിച്ചില്ല. ഉറങ്ങിയത് രണ്ട് മണിക്കൂർ. കടുത്ത ശരീര വേദനക്കൊപ്പം മിനിസ്റ്റർ മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലായി. രാവിലെയും ഭക്ഷണം വേണ്ട എന്ന് പറഞ്ഞു. ഞങ്ങൾ നിർബന്ധിച്ചു ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുൻപ് ഞങ്ങൾ icu വിലെ സിസ്റ്റേഴ്സ് ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മിനിസ്റ്ററോട് ചോദിച്ചു. മിനിസ്റ്റർ ആകട്ടെ എന്ന് പറഞ്ഞു മിനിസ്റ്റർ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ വേദന, ശരീരത്തിനേറ്റ ക്ഷതം ഇവയൊക്കെ നേരിൽ കാണുന്ന ഞങ്ങൾ പ്രിയപ്പെട്ട മിനിസ്റ്ററോട് പറഞ്ഞു ഒന്നും വിഷമിക്കേണ്ട ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്. മിനിസ്റ്ററെ ചേർത്ത് പിടിച്ചൊരു ഫോട്ടോ അങ്ങനെ എടുത്തതാണ്. എന്റെ ഉൾപ്പടെ പിന്തുണ അറിയിക്കൽ കൂടിയാണത്. മന്ത്രിയെന്നതിന് അപ്പുറം സഹോദരതുല്യം ആണ് ഞങ്ങളോട് ഇടപെട്ടത്. ഞങ്ങൾക്കും കുറഞ്ഞ മണിക്കൂറുകൾക്കുള്ളിൽ മിനിസ്റ്ററോട് അത്രയും അടുപ്പം ഉണ്ടായി . അതുകൊണ്ടാണ് ഈ ഫോട്ടോ എടുത്തത്. മിനിസ്റ്റർ അഭിനയിച്ചു, നാടകം കളിച്ചു എന്ന പ്രചാരണം മനുഷ്യത്വം ഇല്ലായ്മയാണ്. മിനിസ്റ്റർക്കെതിരെയുള്ള വ്യക്തിപരമായ പ്രചരണങ്ങളിലെ അസത്യം ഞങ്ങൾ നേരിട്ട് തിരിച്ചറിയുന്നു. ആക്ഷേപിക്കുന്നവരോട്, മന്ത്രി cannula ഇട്ടിട്ടുണ്ട്. ഭക്ഷണസമയം disconnect ചെയ്തതാണ്. സൂചി ഇട്ടിട്ടുണ്ട്. മുൻപ് ഇട്ടയിടത്തു നിറം മാറ്റം ഉണ്ടായതുകൊണ്ട് കൈത്തണ്ടയുടെ lower ഭാഗത്താണ് ഇട്ടത്. ഇത്ര ക്രൂരത അരുത്. ദയവായി അല്പം ദയ കാണിക്കുക.

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്തിൽ  ജെൻഡർ റിസോഴ്സ് സെൻ്ററിലേക്ക് കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറെ നിയമിക്കുന്നു. സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൺ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ  ഒന്നിൽ ബിരുദാനന്തര ബിരുദമുള്ള വനിതകൾക്ക് അപേക്ഷിക്കാം. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പരിധിയിൽ

കാറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു;മരിച്ചത് കോഴിക്കോട് സ്വദേശിയും അതിഥി തൊഴിലാളിയും

കൂളിവയൽ: മാനന്തവാടി പനമരം റൂട്ടിൽ കൂളിവയലിന് സമീപം കെഎസ് ആർടിസി ബസ്സിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടവരിൽ ഒരാളെ തിരിച്ചറിഞ്ഞു. കോടഞ്ചേരി കല്ലന്തറമേട് വെള്ളാങ്കൽ മത്തായി എൽസി ദമ്പതികളുടെ മകൻ രഞ്ജു മാത്യു (38) വാണ്

വെറ്ററിനറി ഡോക്ടര്‍ നിയമനം.

ജില്ലാ മൃഗസംരക്ഷണ വകുപ്പ് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി ബിരുദം, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ്, അംഗീകൃത തിരിച്ചറിയല്‍

നിയമസഭ തെരഞ്ഞെടുപ്പ്:ജില്ലയിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്‌സൈസ് കണ്ട്രോൾ റൂം ആരംഭിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ എക്‌സൈസ് വകുപ്പ്  പ്രേത്യേക എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് നടത്തും. പൊതുജനങ്ങൾക് പരാതികൾ അറിയിക്കുന്നതിനായി വയനാട് എക്‌സൈസ് ആസ്ഥാനത്തു 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. മദ്യം മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട

വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം:വിവരശേഖരണ അദാലത്ത് നാളെ

മുണ്ടക്കൈ–ചൂരല്‍മല  ദുരന്തത്തില്‍ നാശനഷ്ടം സംഭവിച്ച വാണിജ്യ കെട്ടിടങ്ങള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനായി വിവരശേഖരണ അദാലത്ത് നാളെ (മാര്‍ച്ച് 10) രാവിലെ 10 മുതല്‍ കളക്ടറേറ്റ് ആസൂത്രണ ഭവൻ എ. പി. ജെ ഹാളിൽ സംഘടിപ്പിക്കും. ദുരന്തബാധിതരായ വാണിജ്യ

എൺപതിന്റെ നിറവിലെത്തിയ അമ്മമാർക്ക് എം.സി.എ. യുടെ സ്നേഹാദരം

ചീരാൽ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിലെ അൽമായ പ്രസ്ഥാനമായ മലങ്കര കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷ ത്തിന്റെ ഭാഗമായി എൺപതു വയസ് കഴിഞ്ഞ അമ്മമാരെ ആദരിച്ചു.യൂണിറ്റ് വൈദിക ഉപദേഷ്ടാവ് ഫാ.മാത്യു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.