സൂര്യ പറയുന്നത് കേട്ടോ, ഇതില്‍ കൂടുതല്‍ സഞ്ജുവിന് എന്ത് വേണം? മലയാളി താരത്തെ കുറിച്ച് വാചാലനായി ക്യാപ്റ്റന്‍

ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു സഞ്ജു സാംസണ്‍. 50 പന്തില്‍ പുറത്താവാതെ സഞ്ജു നേടിയ 97 റണ്‍സാണ് ഇന്ത്യക്ക് സെമി ഫൈനല്‍ സ്ഥാനം നല്‍കിയത്. നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. മത്സരത്തിലെ താരവും സഞ്ജുവായിരുന്നു. അവസാന ഓവറില്‍ ഏഴ് റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നു. റൊമാരിയോ ഷെപ്പേര്‍ഡിന്റെ ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സര്‍ പറത്തി. പിന്നാലെ ഫോറും. ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം.

മത്സരത്തിന് ശേഷം സഞ്ജുവിനെ വാഴ്ത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രംഗത്ത് വന്നു. ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍.. ”തീര്‍ച്ചയായും ഇതൊരു മികച്ച അനുഭവമാണ്. ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം പോലെയായിരുന്നു. നമ്മുടെ ടീം കാണിച്ച മനോഭാവം മികച്ചതായിരുന്നു. നല്ല മനുഷ്യന്മാര്‍ക്ക് നല്ലത് സംഭവിക്കും. കുറച്ച് കാത്തിരിക്കണമെന്ന് മാത്രം. സഞ്ജുവിന്റെ കാര്യത്തില്‍ ഇത്രയുമാണ് സംഭവിച്ചത്. ടീമില്‍ ഇല്ലാതിരുന്നപ്പോള്‍ അവന്‍ ചെയ്ത കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ സഞ്ജുവിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.” സൂര്യ പറഞ്ഞു.

ദുബായിൽ വീണ്ടും ആക്രമണവുമായി ഇറാൻ, യുഎസ് നയതന്ത്ര കാര്യാലയം ലക്ഷ്യമിട്ട് ഡ്രോൺ; കെട്ടിടത്തിൽ തീപിടിത്തം

ഗൾഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായിൽ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം. യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. എന്നാൽ ഡ്രോൺ ആക്രമണത്തെ ചെറുത്തെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ ഗൾഫ് മേഖലയിൽ ആളപായം ഇല്ലെന്ന്

കാട്ടാനയെ തുരത്താനായിപോയ യുവാവ് മരിച്ച നിലയിൽ

വടക്കനാട്: വടക്കനാട് പച്ചാടി കദങ്ങത്ത് നടുവീട്ടിൽ രജീവ് (40) ആണ് മരിച്ചത്. കാട്ടാന പറമ്പിൽ ഇറങ്ങിയതറിഞ്ഞ് തുരത്താനായി രാത്രി പത്ത് മണിയോടെ രജീവ് പുറത്തേക്ക് പോയിരുന്നു. പിന്നീട് രാത്രി 12 മണിയായിട്ടും കാണാത്തതിനെ തുടർന്ന്

മുഴുവൻ ജനപ്രതിനിധികളെയും ആദരിച്ച് എസ്കെഎംജെ എച്എസ്‌എസ്‌ മാതൃകയായി

കൽപ്പറ്റ: മുൻസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളെയും എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു . സ്കൂൾ പിടിഎ , മാനേജ്മെൻ്റ്, സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത് . ജൂബിലി

മരം ലേലം

കുപ്പാടി സെന്റ് മേരീസ് കോളേജിന് സമീപം എക്‌സൈസ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്ന 50 സെന്റ് സ്ഥലത്തെ മരങ്ങള്‍ ലേലം ചെയുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മാര്‍ച്ച് ഏഴിന് രാവിലെ 11 ന് മീനങ്ങാടി എക്‌സൈസ് സര്‍ക്കിള്‍

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ഫെബ്രുവരി മാസത്തെ പച്ചത്തേയിലയുടെ വില 17.71 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. Facebook Twitter WhatsApp

ടെന്‍ഡര്‍ ക്ഷണിച്ചു.

തിരുനെല്ലി ഗവ ആശ്രമ സ്‌കൂളില്‍ ഒന്ന് മുതല്‍ 10 വരെ പഠിക്കുന്ന 250 വിദ്യാര്‍ത്ഥികള്‍ക്ക് റെഡിമെയ്ഡ് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ മാര്‍ച്ച് 12

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.