വയനാട് ഹെവൻസ് ഗ്രൂപ്പിന്
ഓടത്തോട് അയ്യപ്പക്ഷേത്രത്തിന്റെ ഭരണസമിതിയുടെ ആദരം. ഓടത്തോട് പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് നടന്ന സംഗീതവിരുന്നിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കലാകാരന്മാരെ കണ്ടെത്തി അവർക്ക് വേദിയൊരുക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രവർത്തിക്കുന്നതിനും വയനാട്ടിലെ വിവിധ ഇടങ്ങളിൽ നിന്ന് അശരണരായ കുടുംബങ്ങളിൽ നിന്നും കലാകാരന്മാരെ കണ്ടെത്തി അവർക്ക് പ്രോത്സാഹനം നൽകുന്നതിനുമാണ് ആദരം നൽകിയത്. കലാരംഗത്തേക്ക് കടന്നു വരാൻ ഒരു വഴിയില്ലാതെ ബുദ്ധിമുട്ടാകുന്ന ആളുകൾക്ക് വഴികാട്ടിയായി മാറുകയാണ് വയനാട് ഹെവൻസ് ഗ്രൂപ്പ്. പാട്ട്, ഡാൻസ് തുടങ്ങി കൈകാര്യം ചെയ്യുന്ന നിരവധി കലാകാരന്മാർക്ക് സഹായകമാണ് ഈ ഗ്രൂപ്പിന്റെ പ്രവർത്തനം. മാത്രമല്ല കിടപ്പിലായ രോഗികൾക്കും ഇതിലെ കലാകാരന്മാർ ഒരു കൈത്താങ്ങ് ആണ്. ജില്ലയിലെ തന്നെ പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ട ആളുകളും ഈ ട്രൂപ്പിന്റെ ഭാഗമാണ്. ചടങ്ങിൽ ക്ഷേത്ര സമിതി അംഗമായ ഉണ്ണിയും മറ്റു സഹപ്രവർത്തകരും കലാകാരന്മാർക്ക് ആദരവ് കൈമാറി.

ദുബായിൽ വീണ്ടും ആക്രമണവുമായി ഇറാൻ, യുഎസ് നയതന്ത്ര കാര്യാലയം ലക്ഷ്യമിട്ട് ഡ്രോൺ; കെട്ടിടത്തിൽ തീപിടിത്തം
ഗൾഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായിൽ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം. യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. എന്നാൽ ഡ്രോൺ ആക്രമണത്തെ ചെറുത്തെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ ഗൾഫ് മേഖലയിൽ ആളപായം ഇല്ലെന്ന്







