മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി പ്രചാരണ ജാഥ നടത്തി

വയനാട് മെഡിക്കൽ കോളേജ് വിഷയത്തിൽ സർക്കാരിന്റെ കാപട്യം വെളിവാക്കി ആക്ഷൻ കമ്മിറ്റി ദ്വിദിന പ്രചാരണ ജാഥ നടത്തി. ജാഥബത്തേരിയിൽ സമാപിച്ചു. പുൽപള്ളി ടൗണിൽ നിന്ന് 27 ന് ആരംഭിച്ച ജാഥ ഇരുളം, ചെതലയം, ആറാം മൈൽ, മൂലങ്കാവ്, കല്ലൂർ, ചീരാൽ, ചുള്ളിയോട്, അമ്പലവയൽ, വടുവഞ്ചാൽ, മേപ്പാടി, ചുണ്ടേൽ, എന്നി സ്ഥലങ്ങളിലെ വിശദീകരണ യോഗങ്ങൾക്ക് ശേഷം കൽപറ്റ ടൗണിൽ സമാപിച്ചു. പുൽപള്ളിയിലെ ചടങ്ങിൽ ജാഥാ ക്യാപ്റ്റൻ സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജില്ലാ സെക്രട്ടറി കെ .വി ഗോകുൽദാസിനെ ജയൻ ലെയ പൊന്നാട അണിയിച്ച് സ്വീകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ആതിര മത്തായി ഉൾപ്പെടെ വിവിധ സംഘടനാ നേതാക്കളും കലാകാരന്മാരുൾപ്പടെ പ്രചാരണ ജാഥയ്ക്ക് സജ്ജീകരണങ്ങൾ ഒരുക്കി. ജനകീയ ചടങ്ങ് മെഡിക്കൽ കോളേജ് രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനും സീനിയർ അഭിഭാഷകനുമായ അഡ്വക്കേറ്റ് വി.പി എൽദോ ഫ്ലാഗ് ഓഫ് ചെയ്തു. വയനാട് മെഡിക്കൽ കോളേജ് വിഷയത്തിൽ സർക്കാർ കൈക്കൊണ്ടുവരുന്ന നിലപാടിനെ അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ കാര്യത്തിൽ ആക്ഷൻ കമ്മിറ്റി നടത്തിവരുന്ന പ്രക്ഷോഭ പരിപാടികൾക്ക് പുൽപള്ളിയിലെ മുഴുവൻ വ്യാപാര സമൂഹത്തിന്റെയും പിന്തുണയും സഹായവും ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ അതിനു വേണ്ട പ്രവർത്തനങ്ങൾ പുൽപള്ളിയിൽ നിന്ന് ഉണ്ടാകുമെന്ന് ഭാരവാഹികളെ ഓർമിപ്പിച്ചു. ആക്ഷൻ കമ്മിറ്റി ചെയർമാൻ ഡോ. എം ബാലകൃഷ്ണൻ ആമുഖപ്രസംഗം നടത്തി.

ജാഥ രണ്ടാം ദിവസം മീനങ്ങാടി ടൗണിൽ നിന്ന് ആരംഭിച്ച് മുട്ടിൽ, കമ്പളക്കാട്, പള്ളിക്കുന്ന്, പടിഞ്ഞാറത്തറ, തരുവണ, നാലാം മൈൽ, പനമരം, നടവയൽ, കേണിച്ചിറ എന്നിവിടങ്ങളിലെ സ്വീകരണ യോഗത്തിന് ശേഷം ബത്തേരി ടൗണിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ അഡ്വ. വി പി എൽദോ മുഖ്യ പ്രഭാഷണം നടത്തി. ജാഥ ക്യാപ്റ്റൻ കെ വി ഗോകുൽദാസ് ജാഥയെ സംബന്ധിച്ചും, പ്രക്ഷോഭം നടത്തേണ്ടിവന്ന പശ്ചാത്തലത്തെ കുറിച്ചും വിശദീകരിച്ചു. ആക്ഷൻ കമ്മിറ്റി അധ്യക്ഷൻ ഡോ. എം ബാലകൃഷ്ണൻ, അഡ്വക്കേറ്റ് ഷിമായി മൂലങ്കാവ്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ പി. വൈ. മത്തായി പുളിനാംകുഴി, ജില്ലാ സെക്രട്ടറി അഷറഫ് കൊട്ടാരം എന്നിവർ സംസാരിച്ചു. പൂർണ്ണ പിന്തുണ പ്രക്ഷോഭ പരിപാടികൾക്കും തുടർന്നുള്ള പ്രവർത്തനത്തിനും വ്യാപാരി സമൂഹം ഒരുമിച്ചു കൂടെ ഉണ്ടാകുമെന്ന് ഉറപ്പു നൽകി. തോമസ് മാസ്റ്റർ മീനങ്ങാടി, ബിജു പൂളക്കര, പശ്ചിമഘട്ട സംരക്ഷണ സമിതി സംസ്ഥാന പ്രസിഡൻ്റ് വർഗീസ് വട്ടേക്കാട്, ശാന്തകുമാരി വിനായക, ജോസഫ് വളവീനാൽ, നാസിർ പാനൂർ, എം വേണുഗോപാൽ എന്നിവർ ആശംസ പ്രസംഗം നടത്തി.

ജനപങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും ജാഥ ശ്രദ്ധേയമായി. ആക്ഷൻ കമ്മിറ്റി നടത്തിവരുന്ന പ്രക്ഷോഭ പരിപാടികൾ ജനം നെഞ്ചിലേറ്റിയതായി വയനാടിന്റെ നാനാ ദിക്കുകളിൽ നിന്നുള്ള ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്നും ബോധ്യം വന്നതായും ഇത് തുടർ പ്രക്ഷോഭങ്ങൾക്ക് ഊർജ്ജം പകരുന്നതായും ഉദ്ദേശ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നത് വരെ വിവിധ സമരപരിപാടികളും നിയമ യുദ്ധവും തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു. മെഡിക്കൽ കോളേജ് വിഷയത്തിൽ കേരള സർക്കാർ ഇതുവരെ തുടർന്നു വന്ന നയ വൈകല്യങ്ങളും കള്ളക്കളിയും ജാഥയിൽ പങ്കെടുത്ത് സംസാരിച്ചവർ വ്യക്തമാക്കി. ഇതിന്റെ പ്രതിഫലനം ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നും മാനന്തവാടിയിൽ താൽക്കാലികമായി ഒരു വർഷത്തേക്ക് മാത്രം പ്രവർത്തന അനുമതി ലഭിച്ച മെഡിക്കൽ കോളേജ് മടക്കിമലയിൽ സർക്കാരിന് സൗജന്യമായി വിട്ടു കിട്ടിയ ഭൂമിയിൽ സ്ഥാപിക്കുന്നതിന് വേണ്ട സഹായങ്ങൾ ചെയ്തു തരുന്ന സ്ഥാനാർഥികളെയും മുന്നണികളെയും മാത്രമേ തിരഞ്ഞെടുപ്പിൽ സഹായിക്കുകയുള്ളൂ എന്നും, തുടർ നിയമ യുദ്ധത്തിന്റെ ഭാഗമായി ബഹു: കേരള ഹൈക്കോടതിയിൽ സർക്കാർ നടപടിയെ വീണ്ടും ചോദ്യം ചെയ്യുകയാണെന്നും ഭാരവാഹികൾ അറിയിച്ചു. സി എച്ച് സജിത് കുമാർ നന്ദി പ്രസംഗം നടത്തി

വാല്‍പ്പാറ അപകടം: പരുക്കേറ്റ് ചികിത്സയിലുള്ള മൂന്നുപേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

കേരളത്തെ നടുക്കിയ വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച പാങ്ങ് കളത്തില്‍തൊടി

ഇ​നി യു​ദ്ധം ഉ​ണ്ടാ​യാ​ൽ ആ​ഗോ​ള യു​ദ്ധ​മാ​കു​മെ​ന്ന് ഇ​റാ​ന്‍റെ ഭീ​ഷ​ണി; പു​തി​യ മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ച്ചെ​ന്നും മു​ന്ന​റി​യി​പ്പ്

ടെ​ഹ്റാ​ൻ: ഇ​നി യു​ദ്ധം ഉ​ണ്ടാ​യാ​ൽ അ​ത് ആ​ഗോ​ള യു​ദ്ധ​മാ​കു​മെ​ന്ന് ഇ​റാ​ന്‍റെ ഭീ​ഷ​ണി. ഈ ​മാ​സം പോ​ലും ഇ​റാ​ൻ പു​തി​യ മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ച്ചെ​ന്നും യു​ദ്ധം തു​ട​ർ​ന്നാ​ൽ അ​വ ഉ​പ​യോ​ഗി​ക്കു​മെ​ന്നും മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്

കുറ്റ്യാടിയിൽ അമ്മയോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.

പേരാമ്പ്ര പാലേരിയിൽ കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകൻ സിദ്ധാർഥ് (15) ആണ് പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്തു അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് സംഭവം.

അക്ഷയ തൃതീയക്കൊരുങ്ങി കേരളം; ഒരു വ‍ർഷം കൊണ്ട് സ്വ‍ർണം മാറിയൊരു മാറ്റമേ! ഉണ്ടായത് 62.88 ശതമാനം വില വ‍ർധനവ്

നാളെ, ഏപ്രിൽ 19 ന് അക്ഷയ തൃതീയ ദിനമാണ്. നാളത്തെ സ്വ‍‍ർ‌ണം വാങ്ങുന്നത് കുടുംബത്തിന് ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് ഇന്ത്യയിൽ നിലനിൽക്കുന്ന പൊതുവെയുള്ള വിശ്വാസം. കഴിഞ്ഞ വ‍‍‌‍‍‌ർഷത്തെ അക്ഷയതൃതീയ ഏപ്രിൽ 30 ന് ആയിരുന്നു.

മിനിമം സാലറി 69,000 രൂപ? കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത് വന്‍ ശമ്പള വര്‍ധന

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഏഴാം ശമ്പള കമ്മീഷന്‍

റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ഇളവ് നീട്ടി നല്‍കി അമേരിക്ക; മെയ് 16വരെ എണ്ണ വാങ്ങാം

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി നല്‍കി അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസന്‍സ് നല്‍കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.