കബനി നിറഞ്ഞൊഴുകുമ്പോഴും കൃഷിക്കു വെള്ളമില്ലാതെ കർഷകർ;തീരദേശ വൈദ്യുതീകരണം ഉപകാരപ്പെടുന്നില്ലെന്നു പരാതി.

പുൽപള്ളി : വൈദ്യുതി വകുപ്പിൻ്റെ കടുംപിടുത്തംമൂലം കൃഷിക്കു വെള്ളമെടുക്കാനാവാതെ കർഷകർ. കബനിയിൽനിന്നു നേരിട്ടു പമ്പുചെയ്യാൻ വൈദ്യുതി കണക്ഷൻ നൽകില്ലെന്ന ഉദ്യോഗസ്ഥ നിലപാടാണ് കബനീതീരത്തെ കർഷകരെ വലയ്ക്കുന്നത്. തീരദേശത്തെ പാവപ്പെട്ട കർഷകർക്ക് ജലസേചനം നിർവഹിക്കാൻ 5 വർഷം മുൻപ് ജില്ലാപഞ്ചായത്ത് തീരദേശ വൈദ്യുതീകരണം നടത്തുകയും മരക്കടവ് മുതൽ കൊളവള്ളി വരെ അതിർത്തിയിൽ വൈദ്യുതിലഭ്യത ഉറപ്പാക്കുകയും ചെയ്തു. പുഴയിൽ ഉയർന്നുകിടക്കുന്ന
ബാരലുകൾ സ്ഥാപിച്ച് പലരും കണക്ഷനെടുത്ത് പമ്പിങ് നടത്തുന്നുണ്ട്. എന്നാൽ ഇനി ഇത്തരം കണക്ഷൻ നൽകില്ലെന്ന അധികൃതർ പറയുന്നു. പുഴയോരത്ത് കുളം നിർമിച്ചാൽ മാത്രമേ വൈദ്യുതി നൽകൂവെന്ന് അധികൃതർ പറയുന്നു. എന്നാൽ പുഴയോരത്ത് സ്വന്തം സ്ഥലമുള്ളവർ കുളം നിർമിച്ചെങ്കിലും വെള്ളമില്ല. മഴക്കാലത്ത് വെള്ളമുണ്ടാകുന്ന കുളങ്ങളിൽ വേനലിൽ വെള്ളമുണ്ടാവില്ല. പുഴയിലെ
ജലനിരപ്പ് താഴുന്നതനുസരിച്ച് കുളവും വരളും. ഈ സ്‌ഥിതിയിൽ കുളം നിർമാണം അപ്രായോഗികമാണെന്നു കർഷകർ പറയുന്നു. പുഴക്കരയിൽ സ്വന്ത മായി ഭൂമിയില്ലാത്തവർക്ക് വൈദ്യുതി ലഭിക്കാനുള്ള സാധ്യതയുമില്ലാതായി. പുഴയുടെ മറുകരയിൽ ഇത്തരം തടസ്സങ്ങളൊന്നുമില്ലാതെയാണ് ബാരൽ കണക് ഷൻ നൽകിയത്. അവിടെ രാപകൽ പമ്പിങ് നടക്കുന്നുമുണ്ട്. വെള്ളത്തിലേക്ക് കണക്ഷൻ നൽകുന്നത് അപകടകരമാണെ ന്നും ഏതെങ്കിലും വിധത്തിൽ വൈദ്യുതി ചോർച്ചയുണ്ടായാൽ അപകടമാകുമെന്നുമാണ് കെഎ സ്ഇബി നിലപാട്.
മരക്കടവ്, കൃഗന്നൂർ, കൊളവള്ളി എന്നിവിടങ്ങളിൽ ഏക്കർ കണക്കിനു പാടം വിണ്ടുകീറി.
കാശുമുടക്കി സ്വന്തമായി ജലസേചനം നടത്താമെന്ന ആഗ്രഹവും സാധിക്കുന്നില്ലെന്നു കർഷകർ പറയുന്നു. ഇവിടെ നിന്ന് 500 മീറ്റർ പിന്നിട്ടാൽ കബനിപുഴ പൂർണമായി കർണാടകയിലേക്കു പ്രവേശിക്കും.
അണകെട്ടിൽ തുള്ളിപോലും പാഴാക്കാതെ അവിടെ ബീച്ചനഹള്ളിയിൽ ജലസേചനത്തിനുപയോഗിക്കുന്നു. കേരളാതിർത്തിയിലെ പദ്ധതികളിൽ പലതും ഉപയോഗ ശൂന്യമായി.
2 വർഷം മുൻപ് കൃഷിമന്ത്രി പ്രഖ്യാപിച്ച ജലസേചനപദ്ധതി ഇനിയും പ്രാവർത്തികമായില്ല. വയലിനരികിലൂടെ കബനിയൊഴുകുമ്പോഴും 500 ലധികം ഏക്കർ പാടമാണ് വരണ്ടുണങ്ങി കൃഷി നടത്താൻ കഴിയാത്ത അവസ്‌ഥയിലുള്ളത്.

ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയിൽ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി

വാഹനാപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്രാ സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പൊലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവര്‍മാര്‍ക്കായി പൊലീസ് നടത്തുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി. മധ്യവേനലവധിക്കാലത്ത് നിരത്തുകളില്‍ തിരക്കേറുന്നതിനാൽ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ്

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റർ ട്രെയിനർമാർ, മണ്ഡലതല ട്രെയിനർമാർ, റിട്ടേണിങ് ഓഫീസർമാരുടെ സ്റ്റാഫ് എന്നിവർക്കായാണ്

പാമ്പ് കടി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നെൻമേനി പുഞ്ചവയൽ ഊരിൽ പാമ്പ് കടി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ട്രൈബ ൽ പ്രൊമോട്ടർ ശ്രീമതി അനശ്വര സ്വാഗത പ്രസംഗം നടത്തി. മെമ്പർ ശ്രീമതി

ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ആരംഭിച്ചു.

സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പണികഴിപ്പിച്ചിട്ടുള്ള വനിത ശിശുവികസന വകുപ്പ് സമുച്ചയത്തിലെ മൂന്നാം നിലയിൽ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ശരണബാല്യം സേവന കേന്ദ്രം എന്നിവ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ ശിശു സംരക്ഷണ ഓഫിസർ അറിയിച്ചു. Facebook

ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സർട്ടിഫൈഡ് ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫിറ്റ്നസ് മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സമഗ്ര

ഏത് നിമിഷവും സർവീസുകൾ നിലച്ചേക്കാം, ചെലവ് താങ്ങാനാകുന്നില്ല; മുന്നറിയിപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോയും സ്പൈസ് ജെറ്റും, വ്യോമയാന മേഖല സ്തംഭനത്തിലേക്ക്

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐ‌എ) സർക്കാരിന് മുന്നറിയിപ്പ് നൽകി. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.