ഡോക്ടർമാരുടെ സമരം താത്കാലികമായി പിൻവലിച്ചു.

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലിയുമായി പിൻവലിച്ചു. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ഒരാഴ്ചത്തേക്കാണ് സമരം പിൻവലിച്ചത്. 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ അനുവദിക്കാമെന്ന് ഉറപ്പ് ലഭിച്ചെന്നും ആശുപത്രികളുടെ നിലവാരം വർധിപ്പിക്കുന്ന കാര്യത്തിലും സർക്കാർ നൽകിയെന്നും കെജിഎംസിടിഎ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

രോഗികളുടെയും വിദ്യാർത്ഥികളുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നിലവിലെ സമരപരിപാടികൾ താൽക്കാലികമായി നീട്ടിവെക്കുന്നതായി കെജിഎംസിടിഎ അറിയിച്ചു. ഒ.പി, അധ്യയനം, മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ എന്നിവയിൽ നിന്നുള്ള വിട്ടുനിൽക്കൽ അടുത്ത ഒരാഴ്ചത്തേക്ക് താൽക്കാലികമായി മാറ്റിവെച്ചു. നിരാഹാര സമരവും നിർത്തിവച്ചിട്ടുണ്ട്. കഴിഞ്ഞ 17 ദിവസമായി സമരത്തിലായിരുന്നു ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. ഒരാഴ്ചയ്ക്കകം ഉറപ്പു നൽകിയ പ്രകാരമുള്ള ഉത്തരവിറങ്ങുന്നില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന അറിയിച്ചു

ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയിൽ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി

വാഹനാപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്രാ സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പൊലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവര്‍മാര്‍ക്കായി പൊലീസ് നടത്തുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി. മധ്യവേനലവധിക്കാലത്ത് നിരത്തുകളില്‍ തിരക്കേറുന്നതിനാൽ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ്

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റർ ട്രെയിനർമാർ, മണ്ഡലതല ട്രെയിനർമാർ, റിട്ടേണിങ് ഓഫീസർമാരുടെ സ്റ്റാഫ് എന്നിവർക്കായാണ്

പാമ്പ് കടി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ നെൻമേനി പുഞ്ചവയൽ ഊരിൽ പാമ്പ് കടി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ട്രൈബ ൽ പ്രൊമോട്ടർ ശ്രീമതി അനശ്വര സ്വാഗത പ്രസംഗം നടത്തി. മെമ്പർ ശ്രീമതി

ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ആരംഭിച്ചു.

സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പണികഴിപ്പിച്ചിട്ടുള്ള വനിത ശിശുവികസന വകുപ്പ് സമുച്ചയത്തിലെ മൂന്നാം നിലയിൽ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ശരണബാല്യം സേവന കേന്ദ്രം എന്നിവ പ്രവർത്തനം ആരംഭിച്ചതായി ജില്ലാ ശിശു സംരക്ഷണ ഓഫിസർ അറിയിച്ചു. Facebook

ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സ്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സർട്ടിഫൈഡ് ജനറൽ ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫിറ്റ്നസ് മേഖലയിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് സമഗ്ര

ഏത് നിമിഷവും സർവീസുകൾ നിലച്ചേക്കാം, ചെലവ് താങ്ങാനാകുന്നില്ല; മുന്നറിയിപ്പുമായി എയർ ഇന്ത്യയും ഇൻഡിഗോയും സ്പൈസ് ജെറ്റും, വ്യോമയാന മേഖല സ്തംഭനത്തിലേക്ക്

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐ‌എ) സർക്കാരിന് മുന്നറിയിപ്പ് നൽകി. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.