വൈത്തിരി പോലീസ് സ്റ്റേഷൻ- മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

പുതുതായി നിർമ്മിച്ച വൈത്തിരി പോലീസ് സ്റ്റേഷൻ, മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. വൈത്തിരി പോലീസ് സ്റ്റേഷൻ പരിസരത്തും മാനന്തവാടിയിലും നടന്ന പരിപാടികളിൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു അധ്യക്ഷത വഹിച്ചു.
വൈത്തിരിയിൽ എംഎൽഎ അഡ്വ. ടി സിദ്ദിഖ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡൻ്റ് കെ.കെ. ഹനീഫ, വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി. വി. രാജൻ, പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് നാസർ കാതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. വിജേഷ്, ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ , ഡിവൈഎസ്പിമാരായ കെ. കെ അബ്ദുൾ ഷെരീഫ് , എം. ഡി സുനിൽ, അഷ്‌റഫ്‌ തേങ്ങലകണ്ടിയിൽ,  അഡിഷണൽ എസ്.പി കെ.എസ് ഷാജി, വൈത്തിരി ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ആർ.എൻ. പ്രശാന്ത്, കെ പി ഒ എ ജില്ലാ സെക്രട്ടറി പി സി സജീവൻ, കെ പി എ ജില്ലാ സെക്രട്ടറി ഇർഷാദ് മുബാറക്, വൈത്തിരി ഗ്രാമ പഞ്ചായത്തംഗം എ.കെ ഷൈജു എന്നിവർ പങ്കെടുത്തു.
മാനന്തവാടി പോലീസ് ക്വാർട്ടേഴ്‌സ് കെട്ടിടോദ്ഘാടന പരിപാടിയിൽ ഡിവൈഎസ്പി വി. കെ വിശ്വംഭരൻ, പഞ്ചായത്ത് അംഗങ്ങളായ ജിൽസൺ തൂപ്പുങ്കര,  ഉഷ വിജയൻ, വിനോദ് തോട്ടത്തിൽ, കെ.പി.എ. ജില്ലാ പ്രസിഡൻറ്  ബിപിൻ സണ്ണി എന്നിവർ പങ്കെടുത്തു.

വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ വിഡി സതീശന് മറുപടിയുമായി ഗണേഷ്‍കുമാര്‍; ‘സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും കേന്ദ്ര നിയമത്തെ മറികടക്കാനാകില്ല.

തിരുവനന്തപുരം : നല്ല ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷ

കന്നിവോട്ടർക്ക് ഹൽവ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവാവ്

ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടർ. വയനാട് കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് ചെയ്‌ത കന്നി വോട്ടറാണ് ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ട് ചെയ്‌തു കഴിഞ്ഞ

കുടുംബശ്രീ വിഷു ചന്തകള്‍ ആരംഭിച്ചു.

വിഷുക്കണിയും വിഷു സദ്യയുമൊരുക്കാന്‍ ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങളുമായി കുടുംബശ്രീയുടെ വിഷു ചന്തകള്‍ ഒരുങ്ങി. വിഷരഹിത പച്ചക്കറികളും മറ്റ് ഭക്ഷ്യോത്പന്നങ്ങളും മിതമായ വിലയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാതലത്തില്‍ അഞ്ച് ദിവസവും സി.ഡി.എസ് തലത്തില്‍ മൂന്നു ദിവസവും ചന്തകള്‍

സാക്ഷരതാ മിഷന്‍ അതോറിറ്റിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ 2026-27 വര്‍ഷത്തേക്കുള്ള ഇന്റേണ്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സാക്ഷരത, തുടര്‍വിദ്യാഭ്യാസം, സാമൂഹിക ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരിചയം നല്‍കുകയാണ് ഇന്റേണ്‍ഷിപ്പിന്റെ ലക്ഷ്യം. അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്ന ബിരുദ

സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ആറളം ഫാമില്‍ പ്രവര്‍ത്തിക്കുന്ന തിരുനെല്ലി ആശ്രമം സ്‌കൂളില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ഒന്നാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ വിഭാഗത്തിലെ അടിയ, പണിയ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് അവസരം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. നിശ്ചിത

അപേക്ഷ ക്ഷണിച്ചു.

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഉപജില്ലാ ഓഫീസ്, മറ്റ് പിന്നോക്ക, മതന്യൂനപക്ഷ വിഭാഗങ്ങളില്‍ (ഒ ബി സി , മൈനോരിറ്റി) നിന്നും വിദ്യാഭ്യാസ വായ്പ, സ്വയം തൊഴില്‍, വ്യക്തിഗത വായ്പ, സ്റ്റര്‍ട്ട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.