ഇൻസ്റ്റഗ്രാമില്‍ ഇനി രഹസ്യങ്ങളില്ല…

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്ന നിർണ്ണായക മാറ്റവുമായി മെറ്റ. പ്ലാറ്റ്‌ഫോമിലെ സന്ദേശങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം 2026 മെയ് എട്ട് മുതല്‍ അവസാനിപ്പിക്കാൻ കമ്പനി തീരുമാനിച്ചു. സന്ദേശങ്ങള്‍ അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും മാത്രം വായിക്കാൻ കഴിയുന്ന രീതിയിലുള്ള സുരക്ഷാ കവചമാണ് ഇതോടെ ഇല്ലാതാകുന്നത്.

മാറ്റത്തിന് പിന്നിലെ ലക്ഷ്യം

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ സന്ദേശങ്ങളിലൂടെ കൈമാറുന്നത് തടയാൻ എൻക്രിപ്ഷൻ നീക്കം ചെയ്യുന്നത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. എൻക്രിപ്ഷൻ ഇല്ലാതാകുന്നതോടെ സന്ദേശങ്ങളും കോളുകളും സ്കാൻ ചെയ്ത് ഹാനികരമായ ഉള്ളടക്കങ്ങള്‍ കണ്ടെത്താൻ മെറ്റയ്ക്ക് സാധിക്കും. ഓണ്‍ലൈൻ സുരക്ഷ ഉറപ്പാക്കാൻ വിവിധ രാജ്യങ്ങളിലെ സർക്കാരുകള്‍ ടെക് കമ്പനികള്‍ക്ക് മേല്‍ ചെലുത്തുന്ന സമ്മർദ്ദവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

ഉപയോക്താക്കള്‍ ശ്രദ്ധിക്കാൻ

സ്വകാര്യത ഉറപ്പാക്കാൻ 2023 ഡിസംബറില്‍ നടപ്പിലാക്കിയ ഈ സംവിധാനം പിൻവലിക്കുമ്പോള്‍, നിലവിലുള്ള ചാറ്റുകളും മീഡിയ ഫയലുകളും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാൻ ഉപയോക്താക്കള്‍ക്ക് അവസരം ലഭിക്കും. ഇതിനായി ആപ്പില്‍ പ്രത്യേക നിർദ്ദേശങ്ങള്‍ ലഭ്യമാക്കുമെന്ന് മെറ്റ അറിയിച്ചു. പഴയ പതിപ്പിലുള്ള ആപ്പ് ഉപയോഗിക്കുന്നവർ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതും അത്യാവശ്യമാണ്. ഫേസ്ബുക്ക് മെസഞ്ചർ ഉള്‍പ്പെടെയുള്ള മെറ്റയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളിലും സമാനമായ മാറ്റം വരുമോ എന്ന ആശങ്കയിലാണ് ടെക് ലോകം. സ്വകാര്യതയും ഓണ്‍ലൈൻ സുരക്ഷയും തമ്മിലുള്ള ബാലൻസ് എങ്ങനെ നിലനിർത്തുമെന്ന ചർച്ചകള്‍ക്കും ഈ നീക്കം വഴിതെളിച്ചിട്ടുണ്ട്.

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ ഹൃദയത്തിൽ ബ്ലോക്ക് വരുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഈ ബ്ലോക്ക് കൂടുമ്പോൾ അറ്റാക്കും പിന്നീട് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു.

യൂറോപ്പിനെ അവിശ്വസിച്ചു, ട്രംപ് വീണ ഇറാൻ എന്ന ‘ഊരാക്കുടുക്ക്’

ഇറാൻ യുദ്ധം എന്ന ഊരാക്കുടുക്കിൽ ഖർഗ് ദ്വീപിലെ (Kharg Island) സൈനിക കേന്ദ്രങ്ങൾ തകർത്തു എന്ന് അമേരിക്ക അവകാശപ്പെട്ടു. ഇറാന്‍റെ ക്രൂഡ് കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് അവിടെയാണ്. ഇറാന്‍റെ ഓയിൽ ലൈഫ്

ആറാം തവണയും ആശ്വാസം; സ്വര്‍ണവില ഇന്നും കുറഞ്ഞു, പക്ഷെ വലിയ പ്രതീക്ഷ വേണ്ടെന്ന് വിദഗ്ധർ

വിലയില്‍ ഇടിവുണ്ടാകുന്നുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ സ്വര്‍ണവിലയെ വിശ്വസിക്കാന്‍ കഴിയാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അടിക്കടിയുണ്ടാകുന്ന വിലക്കുറവിനെ പ്രതീക്ഷയോടെ കാണേണ്ടതില്ലെന്ന് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം അവസാനം എത്തുമ്പോഴേക്കും സ്വര്‍ണവില 1.50 ലക്ഷത്തിലേക്കെത്താനും

ശിഹാബ് തങ്ങൾ റിലീഫ് സെൽനാസർ ആറങ്ങാടൻ അനുസ്‌മരണവും കിറ്റ് വിതരണവും നടത്തി

വാരമ്പറ്റ: വാരമ്പറ്റ ശാഖ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേത്യത്വത്തിൽ വാരമ്പറ്റയിലെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമാ യിരുന്ന മരണപെട്ട എ.നാസർ അനുസ്‌മരണ പ്രാർത്ഥന സദസും റംസാൻ റിലീഫ് കിറ്റ്

നേരിയ ആശ്വാസം, ഹോർമുസ് കടലിടുക്ക് കടന്ന് ക്രൂഡ് ഓയിലുമായി രണ്ടാമത്തെ കപ്പലും മുംബൈയിൽ

മുംബൈ:പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ സുപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് രണ്ടാമത്തെ ക്രൂഡ് ഓയിൽ ടാങ്കറും മുംബൈയിലെത്തി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലും വഹിച്ചുള്ള ലൈബീരിയൻ പതാക

ബാങ്ക് ജീവനക്കാരൻ കാറിൽ മരിച്ചനിലയിൽ

അമ്പലവയൽ: അമ്പലവയൽ സഹകരണ ബാങ്ക് ജീവനക്കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ കോ-ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരനായ വിപിൻ ശങ്കറിനെയാണ് ആയിരംകൊല്ലി ക്വാറി കുളത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.