ബത്തേരി: ബത്തേരി പുത്തൽകുന്ന് മുസ്ലീം പള്ളിക്ക് സമീപം പിക്കപ്ജീപ്പും, സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഓട്ടോ റിക്ഷ ഡ്രൈവർ ചീരാൽ കഴമ്പ് സ്വദേശികളായ മാവേലിനഗർ കൊട്ടൂർ വീട്ടിൽ കലാധരൻ (55),യാത്രക്കാരനായ ആത്താർ വീട്ടിൽ ബാലകൃഷ്ണൻ (68) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സഹയാത്രികൻ കഴമ്പ് പട്ടണം ചിറ ഉന്നതിയിലെ നാരായണൻ (60) എന്ന വ്യക്തി ചികി ത്സയിലാണ്. ഇന്ന് വൈകീട്ട് നാലര മണിയോടെയായിരുന്നു സംഭവം. ബത്തേരി ഭാഗത്ത് നിന്നും നമ്പിക്കൊല്ലി ഭാഗത്തേക്ക് പോകുകയായി രുന്ന ഓട്ടോയും, എതിരെ വന്ന പിക്ക് അപ്പ് ജീപ്പുമാണ് അപകടത്തിൽപ്പെട്ടത്.

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു.
കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്.കുട്ടി പഠിക്കുന്ന അംഗനവാടിയിലെ മറ്റ് മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി. ആനക്കുഴിക്കര ഭാഗത്ത് അഞ്ച് പേർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തി.







