നിയമസഭാ തെരഞ്ഞെടുപ്പ്; സി വിജില്‍ ആപ്പിലൂടെ പെരുമാറ്റച്ചട്ട ലംഘനം അറിയിക്കാം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ഇക്കാര്യം അധികാരികളുടെ മുന്നിലെത്തിക്കാനുള്ള സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പ്. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതല്‍ സി വിജില്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനസജ്ജമാണ്. വോട്ടര്‍മാര്‍ക്ക് പണം നല്‍കുക, മദ്യം വിതരണം ചെയ്യുക, അനുമതിയില്ലാതെ പോസ്റ്ററുകള്‍ പതിപ്പിക്കുക, പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുക തുടങ്ങി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്ന ഏതു പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും പൊതുജനങ്ങള്‍ക്ക് ഈ സംവിധാനത്തിലൂടെ പരാതി നല്‍കാം.

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നോ സി വിജില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ചട്ടലംഘനം നടക്കുന്നത് കണ്ടാല്‍ ആപ്പിലെ ക്യാമറ ബട്ടണ്‍ അമര്‍ത്തി ഫോട്ടോയോ (പരമാവധി രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള) വീഡിയോ എടുക്കുക. ആപ്പ് ഉപയോഗിച്ച് ഫോട്ടോ എടുക്കുമ്പോള്‍ തന്നെ ജിപിഎസ് വഴി ലൊക്കേഷന്‍ രേഖപ്പെടുത്തും. ഇത് അധികൃതര്‍ക്ക് കൃത്യസ്ഥലം കണ്ടെത്താന്‍ സഹായിക്കുന്നു. ഫോണ്‍ ഗാലറിയിലുള്ള പഴയ ഫയലുകള്‍ അപ്ലോഡ് ചെയ്യാന്‍ കഴിയില്ല. സംഭവത്തെക്കുറിച്ച് ചെറിയൊരു വിവരണം നല്‍കാം.

സബ്മിറ്റ് ബെട്ടണ്‍ അമര്‍ത്തുന്നതോടെ പരാതി കണ്‍ട്രോള്‍ റൂമിലേക്ക് പോകും. തുടര്‍ന്ന് പരാതിക്കാരന് ഒരു യുണീക് ഐ ഡി ലഭിക്കും. ഇത് ഉപയോഗിച്ച് പരാതിയുടെ പുരോഗതി നിരീക്ഷിക്കാം. പരാതി ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ അത് ഫീല്‍ഡ് യൂണിറ്റിന് കൈമാറും. 15 മിനിറ്റിനുള്ളില്‍ ഫ്‌ലയിങ് സ്‌ക്വാഡ് സ്ഥലത്തെത്തും. 60 മിനിറ്റിനുള്ളില്‍ പരാതിയില്‍ എന്ത് നടപടി എടുത്തു എന്ന മറുപടി ലഭിക്കും. ഈ ആപ്പിലെ ക്യാമറ ഉപയോഗിച്ച് തത്സമയം എടുക്കുന്ന ദൃശ്യങ്ങള്‍ മാത്രമേ പരാതിയായി സ്വീകരിക്കുകയുള്ളൂ. സംഭവസ്ഥലത്തുനിന്ന് ഫോട്ടോയോ വീഡിയോയോ നേരിട്ട് എടുത്ത് അപ്ലോഡ് ചെയ്യണം. ഫോണിലെ പഴയ ഫയലുകള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കില്ല എന്നത് ഇതിന്റെ പ്രത്യേകതയാണ്. പരാതി നല്‍കുന്ന വ്യക്തിക്ക് വേണമെങ്കില്‍ തന്റെ പേരും വിവരങ്ങളും വെളിപ്പെടുത്താതെ അജ്ഞാതനായി പരാതി സമര്‍പ്പിക്കാം.

സി വിജില്‍; ഇതുവരെ ലഭിച്ചത് 282 പരാതികള്‍

നിയമസഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാന്‍ കഴിയുന്ന സി- വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ജില്ലയില്‍ ഇതുവരെ 282 പരാതികള്‍ ലഭിച്ചു. മുഴുവന്‍ പരാതികളും പരിഹരിച്ചതായി നോഡല്‍ ഓഫീസര്‍ അറിയിച്ചു.

ഈ ഒരു ശീലം മതി നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവങ്ങളും നശിക്കും

എല്ലാ മനുഷ്യര്‍ക്കും അവരവര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന ചില ശീലങ്ങളുണ്ട്. ചിലര്‍ അതൊക്കെ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ടാവാം. പക്ഷേ മറ്റ്ചിലരാകട്ടെ മോശം ശീലങ്ങള്‍ പിന്തുടര്‍ന്ന് ശരീരവും മനസും ഒക്കെ അപകടത്തില്‍പ്പെടുത്തുന്നുമുണ്ട്. വര്‍ഷങ്ങളായി ഹൃദ്രോഗ ചികിത്സാരംഗത്ത്

ഡോക്ടർ വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം

കൊല്ലം: ഡോക്ടർ വന്ദന ദാസ് വധക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം. കൊല്ലം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഒരു ലക്ഷം പിഴയും അടക്കണം. കേസിൻ്റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. 2023 മെയ്

നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

പുഴമുടി: പുഴമുടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാവുംമന്ദം പത്താം മൈൽ സ്വദേശി കാരക്കൽ ജിനേഷ് (36) ആണ് മരണപ്പെട്ടത്. വാഹനം നിയന്ത്രണം വിട്ട് മറിയുകയും ജിനേഷ് ജീപ്പിനടിയിൽപ്പെടുകയുമായിരുന്നു. അപകടം

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് രജിസ്‌ട്രേഷൻ പുതുക്കാനായി അവസരം. 1995 ജനുവരി ഒന്ന് മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്റിൽ രജിസ്‌ട്രേഷൻ യഥാസമയം പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപെട്ട

നിയമസഭാ തെരഞ്ഞെടുപ്പ്; സി വിജില്‍ ആപ്പിലൂടെ പെരുമാറ്റച്ചട്ട ലംഘനം അറിയിക്കാം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ ഇക്കാര്യം അധികാരികളുടെ മുന്നിലെത്തിക്കാനുള്ള സംവിധാനമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പ്. പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് മുതല്‍ സി

മാനന്തവാടിയിൽ വൺവേ സമയം മാറ്റി.

മാനന്തവാടി: മാനന്തവാടി ടൗണിൽ പ്രവേശിക്കുന്ന വാഹനങ്ങൾക്ക് വൺവേ സമയത്തിൽ മാറ്റം വരുത്തിയതായി നഗരസഭ അധികൃതർ അറിയിച്ചു. നിലവിൽ രാവിലെ 8 മണി മുതൽ രാത്രി 8 മണി വരെ ഏർപ്പെടുത്തിയ നിയന്ത്രണം ഇനി മുതൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.