വിവാഹവസ്ത്രത്തിന്റെ നിറം വരെ അവൾ തീരുമാനിച്ചിരുന്നു; മകൾക്ക് നീതി ലഭിച്ചില്ല.

കൊല്ലം∙ മകൾ ആക്രമിക്കപ്പെട്ടതും കൊല്ലപ്പെട്ടതും വിവാഹം ഉറപ്പിച്ച സമയത്തായിരുന്നെന്ന് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കൾ. വിവാഹവസ്ത്രത്തിന്റെ നിറം വരെ മകൾ തീരുമാനിച്ചിരുന്നപ്പോഴാണു തങ്ങളെ തീരാദുഃഖത്തിലാക്കി അവൾ കടന്നുപോയതെന്നും മാതാപിതാക്കൾ പറഞ്ഞു. ‘ഞങ്ങളുടെ ഏക മകളാണ്, അവളുടെ വിവാഹം ഉറപ്പിച്ച സമയത്തായിരുന്നു ഈ അത്യാഹിതം’’– ഡോ. വന്ദന ദാസിന്റെ മാതാവ് വസന്തകുമാരി നിറമിഴികളോടെ പറഞ്ഞു.

വിധിയിൽ ആശ്വാസമുണ്ടെന്നു പറയാൻ കഴിയില്ലെന്നു പിതാവ് കെ.ജി. മോഹൻദാസ് പറഞ്ഞു. മകളെ കൊലപ്പെടുത്തിയത് അതിദാരുണമായിട്ടാണ്. അവൾക്കു നീതി ലഭിച്ചില്ല. കൂടുതൽ ശിക്ഷയ്ക്കായി പ്രോസിക്യൂട്ടറുമായി ചർച്ച ചെയ്തു മേൽക്കോടതികളെ സമീപിക്കും. കേസ് അപൂർവങ്ങളിൽ അപൂർവം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ ആവശ്യമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 24) നാളെയും (മാര്‍ച്ച് 25) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ ജലവിതരണം മുടങ്ങും. പൂതാടി, പുല്‍പ്പള്ളി പരിധിയില്‍

വാഹന ക്വട്ടേഷന്‍

പൊതുവിതരണ ഉപഭോകൃതകാര്യ വകുപ്പിന്റെ ഉപയോഗത്തിനായി വാഹനം വാടകക്ക് ലഭ്യമാക്കുന്നതിനായി ട്രാവല്‍ ഏജന്‍സി/ വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 28ന് വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസ്, വയനാട് സിവില്‍ സ്റ്റേഷന്‍,

റോഡരികിലെ മരങ്ങള്‍ നീക്കം ചെയ്യണം

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ അമ്പലവയലിന് കീഴിലുള്ള അമ്പലവയല്‍ചുള്ളിയോട് റോഡിലും വടുവന്‍ചാല്‍ കൊളഗപ്പാറ റോഡിലും കൂട്ടിയിട്ടിരിക്കുന്ന മരങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ബന്ധപ്പെട്ടവര്‍ സ്വമേധയാ മരങ്ങള്‍ നീക്കം ചെയ്യാത്ത പക്ഷം അവ

എസ്‌ഡിപിഐ സ്ഥാനാർഥി എൻ.ഹംസ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിലെ എസ്‌ഡിപിഐസ്ഥാനാർഥിയായ എൻ. ഹംസ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പ്രകടനമായെത്തിയ പ്രവർത്തകരും നേതാ ക്കളും ചേർന്ന ആവേശകരമായ റാലിയുടെ പശ്ചാത്തലത്തിലാണ് നോമിനേ

ശ്രേയസ് ലോക വനം, ജലം,കാലാവസ്ഥ ദിനാചരണം സംഘടിപ്പിച്ചു.

ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തമ്പുരാട്ടിക്കാവിൽ സംഘടിപ്പിച്ച ലോക വനം ജലം,കാലാവസ്ഥ ദിനാചരണം യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ കവിയിൽ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ് ക്ലാസെടുത്തു. ലിസി അദ്ധ്യക്ഷത വഹിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറേറ്റില്‍ മാതൃകാ ‘ഹരിത ബൂത്തൊരുങ്ങി

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റില്‍ മാതൃകാ ഹരിത ബൂത്ത് സജ്ജീകരിച്ചു. തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഹരിത ബൂത്തുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.