സ്വർണവില രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍: ഇടിവ് 40000ത്തിലേറെ; ഒരു ലക്ഷത്തിനും താഴേ പോയേക്കാം

സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നും പ്രതീക്ഷയുടെ ദിനമാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വര്‍ണവിലയിലുണ്ടാകുന്ന കുറവിനെ വിപണി നിരീക്ഷകള്‍ അത്ഭുതത്തോടെയാണ് ഉറ്റുനോക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളും ആഗോള സാമ്പത്തിക മേഖലയിലെ മാറ്റങ്ങളും സ്വര്‍ണത്തിന്റെയും വെളളിയുടെയും വിലയില്‍ മാറ്റങ്ങളുണ്ടാക്കുകയാണ്. യുഎസും ഇസ്രയേലും ഇറാനെിരെ ആക്രമണം ആരംഭിച്ചതിന് ശേഷം നിരവധി ആഴ്ചകളായി ലോഹങ്ങളുടെ വിലയില്‍ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്ന് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,02,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 12,835 രൂപയും. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 545 രൂപയുടെയും പവന് 4360 രൂപയുടെയും കുറവ് ഉണ്ടായിട്ടുണ്ട്. ഒരു ദിവസം ഇത്രയും വലിയ വിലക്കുറവ് ഉണ്ടാകുന്നത് അപൂര്‍വ്വമാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. 18 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 84,400 രൂപയും ഗ്രാമിന് 10,550 രൂപയുമാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 445 രൂപയുടെ വ്യത്യസമാണ് ഇന്നുണ്ടായത്. സ്വര്‍ണം പോലെതന്നെ വെള്ളിവിലയും താഴേക്ക് വീഴുകയാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാമിന് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമായിരുന്ന വെള്ളിവില. ഇന്ന് ഒരു ഗ്രാമിന് 230 രൂപയും 10 ഗ്രാമിന് 2,300 രൂപയുമായി കുറഞ്ഞിട്ടുണ്ട്

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 24) നാളെയും (മാര്‍ച്ച് 25) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ ജലവിതരണം മുടങ്ങും. പൂതാടി, പുല്‍പ്പള്ളി പരിധിയില്‍

വാഹന ക്വട്ടേഷന്‍

പൊതുവിതരണ ഉപഭോകൃതകാര്യ വകുപ്പിന്റെ ഉപയോഗത്തിനായി വാഹനം വാടകക്ക് ലഭ്യമാക്കുന്നതിനായി ട്രാവല്‍ ഏജന്‍സി/ വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 28ന് വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസ്, വയനാട് സിവില്‍ സ്റ്റേഷന്‍,

റോഡരികിലെ മരങ്ങള്‍ നീക്കം ചെയ്യണം

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ അമ്പലവയലിന് കീഴിലുള്ള അമ്പലവയല്‍ചുള്ളിയോട് റോഡിലും വടുവന്‍ചാല്‍ കൊളഗപ്പാറ റോഡിലും കൂട്ടിയിട്ടിരിക്കുന്ന മരങ്ങള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു. ബന്ധപ്പെട്ടവര്‍ സ്വമേധയാ മരങ്ങള്‍ നീക്കം ചെയ്യാത്ത പക്ഷം അവ

എസ്‌ഡിപിഐ സ്ഥാനാർഥി എൻ.ഹംസ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിലെ എസ്‌ഡിപിഐസ്ഥാനാർഥിയായ എൻ. ഹംസ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പ്രകടനമായെത്തിയ പ്രവർത്തകരും നേതാ ക്കളും ചേർന്ന ആവേശകരമായ റാലിയുടെ പശ്ചാത്തലത്തിലാണ് നോമിനേ

ശ്രേയസ് ലോക വനം, ജലം,കാലാവസ്ഥ ദിനാചരണം സംഘടിപ്പിച്ചു.

ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ തമ്പുരാട്ടിക്കാവിൽ സംഘടിപ്പിച്ച ലോക വനം ജലം,കാലാവസ്ഥ ദിനാചരണം യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ കവിയിൽ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ് ക്ലാസെടുത്തു. ലിസി അദ്ധ്യക്ഷത വഹിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ്: കളക്ടറേറ്റില്‍ മാതൃകാ ‘ഹരിത ബൂത്തൊരുങ്ങി

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കളക്ടറേറ്റില്‍ മാതൃകാ ഹരിത ബൂത്ത് സജ്ജീകരിച്ചു. തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ ഹരിത ബൂത്തുകളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. തെരഞ്ഞെടുപ്പ് പൂര്‍ണ്ണമായും ഹരിത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.