പാൽവെളിച്ചം: പാൽവെളിച്ചം പുഴയിൽ കർണാടക സ്വദേശിമുങ്ങി മരിച്ചു. മൈസൂർ സ്വദേശി ജാവേദ് പാഷ (63) യാണ് മരിച്ചത്. എട്ട് പേരടങ്ങുന്ന കുടുംബത്തോടൊപ്പം കുറുവാ ദ്വീപിൽ വിനോദയാത്രക്കായെത്തിയതായിരുന്നു ഇദ്ധേഹം. തുടർന്ന് ആയുർവേദ യോഗ വില്ലയ്ക്ക് സമീപം പുഴയിലിറങ്ങി യപ്പോഴായിരുന്നു അപകടം. തുടർന്ന് നാട്ടുകാരും പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി ഇദ്ദേഹത്തെ പുറത്തെടുത്ത് കാട്ടിക്കുളത്തെ ബേഗൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ജലവിതരണം മുടങ്ങും
കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 24) നാളെയും (മാര്‍ച്ച് 25) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ ജലവിതരണം മുടങ്ങും. പൂതാടി, പുല്‍പ്പള്ളി പരിധിയില്‍







