മാനന്തവാടി: ശനിയാഴ്‌ച മാനന്തവാടി വള്ളിയൂർക്കാവിന് സമീപംപുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തവിഞ്ഞാൽ വിമല നഗർ കാക്കഞ്ചേരി ഉന്നതിയിലെ ചെറിയ വില്ലൻ (65) ആണ് മരിച്ചത്. ബുധനാഴ്ച്ച (18.03.26) പണിക്കാണെന്നു പറഞ്ഞു വീട്ടിൽ നിന്നും പോയതായിരുന്നു. കുടകിലും മറ്റും പണിക്ക് പോയാൽ ഒരു മാസമൊക്കെ കഴിഞ്ഞാണ് ഇദ്ദേഹം മടങ്ങിവരാറുള്ളുവെ ന്ന് ബന്ധുക്കൾ പറഞ്ഞു. മാനന്തവാടി ഒഴക്കോടിയിലും ഇദ്ദേഹ ത്തിന് ഒരു വീടുണ്ട്. അവിടെ പോയും ഇടയ്ക്ക് നിൽക്കാറുണ്ട്. അതുകൊണ്ട് തന്നെ ആരും ഇദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചി ട്ടില്ലായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധു ക്കൾക്ക് വിട്ടു നൽകി.

ജലവിതരണം മുടങ്ങും
കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 24) നാളെയും (മാര്‍ച്ച് 25) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ ജലവിതരണം മുടങ്ങും. പൂതാടി, പുല്‍പ്പള്ളി പരിധിയില്‍







