തിരുവനന്തപുരം :
സംസ്ഥാനത്ത് സ്വർണ വിലയിൽ കുത്തനെ ഇടിവ്. മാസങ്ങൾക്ക് ശേഷം 1 ലക്ഷത്തിനും താഴേക്കെത്തി സ്വർണ വില. ഇന്ന് രാവിലെ മുതൽ മാത്രം മണിക്കൂറുകൾ കൊണ്ട് ഗ്രാമിന് 940 രൂപ കുറഞ്ഞു. 12,435 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില. ഇന്നുച്ചയോടെ ഒരു പവൻ സ്വർണത്തിന് 99,480 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്നാകെ കുറഞ്ഞത് 7560 രൂപയാണ്. 22 കാരറ്റ് സ്വർണത്തിന്റെ നിരക്കാണ് ഇത്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ പുറത്തു വിട്ട കണക്കുകളിലാണ് വില വിവരമുള്ളത്. അവസാനമായി കഴിഞ്ഞ ജനുവരി 4 ന് ആയിരുന്നു സ്വർണ വില അവസാനമായി 1 ലക്ഷത്തിൽ താഴ്ന്ന വിലയിൽ എത്തിയിരുന്നത്

ജലവിതരണം മുടങ്ങും
കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 24) നാളെയും (മാര്‍ച്ച് 25) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ ജലവിതരണം മുടങ്ങും. പൂതാടി, പുല്‍പ്പള്ളി പരിധിയില്‍







