നിയസമഭാ തെരഞ്ഞെടുപ്പില്‍ പ്രിസൈഡിംഗ് ഓഫീസര്‍, ഫസ്റ്റ് പോളിംഗ് ഓഫീസര്‍ ഡ്യൂട്ടി ലഭിച്ചവര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഫോറം 12 പൂരിപ്പിച്ച് പോസ്റ്റിംഗ് ഓര്‍ഡര്‍ സഹിതം ഒന്നാംഘട്ട പരിശീലന കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കണം. ഒന്നാം ഘട്ട പരിശീലനം മാര്‍ച്ച് 24ന് ആരംഭിക്കും. മാനന്തവാടി സെന്റ് പാട്രിക്സ് ഹൈസ്‌കൂള്‍, കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്‌കൂള്‍, ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് പരിശീലനം. രണ്ടാം ഘട്ട പരിശീലനം ഏപ്രില്‍ ഒന്ന് മുതല്‍ ആരംഭിക്കും.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള മറ്റ് ഉദ്യോഗസ്ഥരും പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഫോറം 12ല്‍ സമര്‍പ്പിക്കണം. ഇതിനായി കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളിലും പ്രത്യേക വോട്ട് ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കിയിട്ടുണ്ട്. ഫോം 12ല്‍ ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പറും മൊബൈല്‍ നമ്പറും പ്രത്യേകം രേഖപ്പെടുത്തണം.








