നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ ജില്ലയില്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു. സി-വിജില്‍ ആപ്പിലൂടെ ജില്ലയില്‍ തിങ്കളാഴ്ച 150 പരാതികളാണ് ലഭിച്ചത്. ഇതില്‍ 146 പരാതികള്‍ പരിഹരിച്ചു. ലഭിക്കുന്ന പരാതികള്‍ ഉടന്‍ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കുന്നത് തിരഞ്ഞെടുപ്പ് ക്രമസമാധാനം നിലനിര്‍ത്താന്‍ സഹായിക്കുന്നതായി അധികൃതര്‍ അറിയിച്ചു. പെരുമാറ്റ ചട്ടലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് തെളിവുകളോടെ സിവിജില്‍ ആപ് മുഖേന വിവരം അറിയിക്കാം.

ജലവിതരണം മുടങ്ങും
കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 24) നാളെയും (മാര്‍ച്ച് 25) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ ജലവിതരണം മുടങ്ങും. പൂതാടി, പുല്‍പ്പള്ളി പരിധിയില്‍







