ഈസ്റ്റര്‍-വിഷു വിപണി ലക്ഷ്യമിട്ട് കെഎസ്‌ആര്‍ടിസി; 21 വരെ പ്രത്യേക സര്‍വീസുകള്‍! ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം

ഇസ്റ്റർ, വിഷു ആഘോഷങ്ങള്‍ പ്രമാണിച്ച്‌ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാനായി ഏപ്രില്‍ ഒന്നു മുതല്‍ 21 വരെ പ്രത്യേക അധിക സർവീസുകള്‍ നടത്താൻ കെഎസ്‌ആർടിസി തീരുമാനിച്ചു.പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ, വിഷു തുടങ്ങിയ തുടർച്ചയായ അവധി ദിനങ്ങളില്‍ നാട്ടിലേക്ക് മടങ്ങുന്നവർക്കും തിരികെ പോകുന്നവർക്കും ഈ തീരുമാനം വലിയ ആശ്വാസമാകും.ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചുമായി 42 അധിക സർവീസുകളാണ് കെഎസ്‌ആർടിസി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാലാ, തൃശൂർ, കോഴിക്കോട്, ബത്തേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലേക്കെല്ലാം ഈ പ്രത്യേക സർവീസുകള്‍ ലഭ്യമാകും.
തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തില്‍ അധികമായി 13 ബസുകള്‍ കൂടി സജ്ജമാക്കാൻ അധികൃതർ നിർദ്ദേശം നല്‍കിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ ഏപ്രില്‍ ഒമ്പതിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നാട്ടിലേക്ക് വരാൻ ട്രെയിൻ ടിക്കറ്റുകള്‍ ലഭിക്കാതെ യാത്രക്കാർ വലയുന്ന സാഹചര്യം പരിഗണിച്ചാണ് പരമാവധി ബസുകള്‍ നിരത്തിലിറക്കാൻ കെഎസ്‌ആർടിസി തീരുമാനിച്ചത്. യാത്രക്കാർക്ക് കെഎസ്‌ആർടിസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ മുൻകൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. കൂടാതെ, നിശ്ചിത സ്റ്റോപ്പുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഇറങ്ങേണ്ട യാത്രക്കാർക്ക് 20 രൂപ അധികം നല്‍കിയാല്‍ ബസ് നിർത്തിക്കൊടുക്കുന്ന സൗകര്യവും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.

ഈസ്റ്റര്‍/വിഷു റിബേറ്റ് മേള ആരംഭിച്ചു.

കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴിലെ കല്‍പറ്റ, പനമരം, മാനന്തവാടി ഖാദിഗ്രാമ സൗഭാഗ്യ കേന്ദ്രങ്ങളില്‍ ഈസ്റ്റര്‍/വിഷു റിബേറ്റ് മേള ആരംഭിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ 30ശതമാനം റിബേറ്റോടുകൂടി ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുകള്‍,

ട്രംപ് കീഴടങ്ങുന്നു?; ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം

ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹോര്‍മുസ് കടലിടുക്ക് തുറക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപിന്റെ നീക്കം. ഉപദേശകരുമായി ട്രംപ് ഇതുസംബന്ധിച്ച ആശയം പങ്കുവെച്ചതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കടലിടുക്ക്

രക്തദാന വാരാചരണത്തിന് തുടക്കമായി

ടീം ജ്യോതിർഗമയുടെ നേതൃത്വത്തിൽ നടക്കുന്ന രക്തദാന വാരാചരണത്തിന് തുടക്കമായി.കഴിഞ്ഞ 17 വർഷമായി ടീം ജ്യോതിർഗമയ പീഠാനുഭവ വാരം രക്ത ദാനവാരമായി ആചരിച്ച് വരികയാണ്. വാരചരണത്തിൻ്റെ ഭാഗമായി വയനാട്, കോഴിക്കോട്,കണ്ണൂർ ജില്ലകളിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ

ഈസ്റ്റർ – വിഷു വിപണി സജീവം; ഏപ്രിൽ ഒന്ന് മുതൽ സപ്ലൈകോ ഫെയറുകൾ തുടങ്ങുന്നു.

സംസ്ഥാനത്തെ ഉപഭോക്താക്കൾക്കായി ഈസ്റ്റർ, വിഷു ആഘോഷങ്ങൾ പ്രമാണിച്ച് സപ്ലൈകോ പ്രത്യേക ഫെയറുകൾ ഒരുക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ 14 വരെ നീണ്ടുനിൽക്കുന്ന ഈ മേളകൾ സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള പ്രധാന വിപണനശാലകളിലാണ് നടക്കുക.

നാളെ രാത്രി ഏഴിന് ബെവ്കോ ഔട്ട്ലെറ്റ് അടയ്ക്കും

കണക്കെടുപ്പുമായി ബന്ധപ്പെട്ട സമയ ക്രമീകരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ചൊവ്വാഴ്ച രാത്രി ഏഴിന് എല്ലാ ബെവ്കോ ഔട്ട്ലെറ്റും അടയ്ക്കും. കൺസ്യൂമർ ഫെഡിന്റെ ഔട്ട്ലെറ്റുകളിൽ രാവിലെ കണക്കെടുപ്പ് നടക്കുന്നതിനാൽ അൽപം വൈകിയാകും തുറക്കുക. ബുധനാഴ്ച ഒന്നാം തീയതി

നിയമസഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ഡോ. ശ്രീധര്‍ ബാബു അധാന്‍കിയുടെ സാന്നിധ്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ റാന്‍ഡമൈസേഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.