സ്വര്‍ണവിലയില്‍ പതിയെ പതിയെ സംഭവിച്ചുകൊണ്ടിരിക്കുന്ന കയറ്റിറക്കങ്ങള്‍ ഇനിയും കുറച്ച് കാലംകൂടി തുടരും. ക്രൂഡ് ഓയിലിന്റെ വില കുതിച്ചുയരുകയും പണപ്പെരുപ്പ ആശങ്ക ശക്തമാവുകയും ചെയ്തതോടെ ഇനിയും സ്വര്‍ണവില ഇടിയാനുള്ള സാധ്യതയുണ്ടെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സ്വര്‍ണം കുതിപ്പ് തുടരുമെന്നാണ് മറ്റുചിലര്‍ പറയുന്നത്. ഇറാന്‍ -ഇസ്രയേല്‍ യുദ്ധവും പണപ്പെരുപ്പ ആശങ്കകളും കാരണം സ്വര്‍ണവില ഇപ്പോള്‍ കുറഞ്ഞ് നില്‍ക്കുകയാണ്. ഈ വര്‍ഷം അവസാനത്തോടെ ഒരു ഔണ്‍സിന് 6,100 മുതല്‍ 6300 ഡോളര്‍ വരെ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം
ഇന്നത്തെ സ്വര്‍ണവില
കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു.22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,08,000 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13,500 രൂപയും. ഒടുവില്‍ വ്യാപാരം നടന്ന വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ പവന് 600 രൂപയുടെയും ഗ്രാമിന് 75 രൂപയുടെയും കുറവുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് 88,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11,095 രൂപയും. ഗ്രാമിന് 60 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. അതുപോലെ തന്നെ 14 കാരറ്റ് സ്വര്‍ണത്തിന് പവന് 69,120 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് പവന് 44,600 രൂപയുമാണ് ഇന്നത്തെ വിപണി വില. ആഗോള വിപണിയില്‍ സ്വര്‍ണത്തിന് 4503 ഡോളറാണ് വില.







