പനമരം: പഠനകാലത്തിന് വിടചൊല്ലി സ്കൂൾ പടിയിറങ്ങുമ്പോഴും അറിവിന്റെ വെളിച്ചം പകർന്ന് പനമരം ജി.എച്ച്.എസ്.എസ്സിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന കേഡറ്റുകൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സ്പോൺസർ ചെയ്താണ് മാതൃകയായത്.
അവസാന പരീക്ഷയ്ക്ക് ശേഷം നടന്ന ചടങ്ങിൽ കേഡറ്റുകൾ ശേഖരിച്ച പുസ്തകങ്ങൾ ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ് ടീച്ചർ ഏറ്റുവാങ്ങി. വായന പ്രോത്സാഹിപ്പിക്കുന്ന കുട്ടികളുടെ ഈ വേറിട്ട പ്രവർത്തിയെ അധ്യാപകർ അഭിനന്ദിച്ചു. ചടങ്ങിൽ ഷിബു എം സി,നവാസ് ടി.ഇ, രേഖ കെ, റഹിം എ , ബിന്ദു സി കെഎന്നിവർ സംബന്ധിച്ചു.

ഈസ്റ്റര്‍/വിഷു റിബേറ്റ് മേള ആരംഭിച്ചു.
കേരള ഖാദിഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴിലെ കല്‍പറ്റ, പനമരം, മാനന്തവാടി ഖാദിഗ്രാമ സൗഭാഗ്യ കേന്ദ്രങ്ങളില്‍ ഈസ്റ്റര്‍/വിഷു റിബേറ്റ് മേള ആരംഭിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെ 30ശതമാനം റിബേറ്റോടുകൂടി ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുകള്‍,






