മാനന്തവാടി മുതിരേരി ചെറുപുഷ്പ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കുരിശുവഴിയിലാണ് ഭീമൻ കുരിശുകളുമായി വിശ്വാസികൾ മലകയറിയത്.
പുരുഷന്മാരുടെ നേതൃത്വത്തിൽ 350 കിലോ ഭാരമുള്ള ഭീമൻ കുരിശ് ചുമന്നപ്പോൾ, സ്ത്രീകളുടെ നേതൃത്വത്തിൽ 200 കിലോ ഭാരമുള്ള മറ്റൊരു കുരിശുമായി കുരിശുമല കയറ്റം നടത്തി. ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കലിന്റെ നേതൃത്വത്തിലായിരുന്നു കാർമ്മികത്വം. ഷാജു കപ്പലുമാക്കൽ, ബാബു നടുക്കുടി, ജോബി പറയിൽ എന്നിവരോടൊപ്പം കൈകാരന്മാരുടെ നേതൃത്വത്തിലായിരുന്നു കുരിശുകളുടെ നിർമ്മാണം.

സിഐടിയു പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി
മാനന്തവാടി: നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ദേശീയ തലസ്ഥാന പ്രദേശം (എന്‍സിആര്‍) എന്നിവിടങ്ങളിലെ വ്യവസായ മേഖലയിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന തൊഴിലാളി പ്രക്ഷോഭത്തെ ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു







