ഹോർമുസിലെ നയതന്ത്രനീക്കം; ഏറ്റവും കൂടുതൽ കപ്പലുകളെ കടലിടുക്ക് കടത്തിയത് ഇന്ത്യ, ഇതുവരെ എട്ട് കപ്പലുകൾ

ടെഹ്റാൻ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിൽ എത്തിയത് എട്ട് കപ്പലുകൾ. സംഘർഷം തുടങ്ങിയ ശേഷം ഏറ്റവും കൂടുതൽ കപ്ലുകൾ എത്തിയത് ഇന്ത്യയിലേക്കാണ്. ഇന്ത്യ ഉൾപ്പെടെയുള്ള സൌഹൃദ രാജ്യങ്ങൾക്ക് ഇളവു നൽകുന്നു എന്നാണ് ഇറാൻ പ്രതികരിച്ചത്. ഫെബ്രുവരി 28-ലെ യുഎസ് – ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് ഇറാൻ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇത് ആഗോള ഇന്ധന വിപണിയെ പ്രതിസന്ധിയിലാക്കി. നിലവിൽ ഹോർമുസ് കടലിടുക്ക് കടക്കുന്ന കപ്പലുകളിൽ 60 ശതമാനവും ഇറാനിൽ നിന്നുള്ളതോ അങ്ങോട്ട് പോകുന്നതോ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വെല്ലുവിളികൾക്കിടയിലും ഇന്ത്യയിലേക്കുള്ള കപ്പലുകൾക്ക് സുരക്ഷിതമായി എത്തിനായി.

യുദ്ധ സാഹചര്യം നിലനിൽക്കുമ്പോഴും എട്ട് ഇന്ത്യൻ കപ്പലുകൾ ഇതുവരെ ഹോർമുസ് കടലിടുക്ക് കടന്നു. എംടി ശിവാലിക്, എംടി നന്ദാദേവി, ജഗ് ലാഡ്കി, പൈൻ ഗ്യാസ്, ജഗ് വസന്ത്, ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എലം, ഗ്രീൻ സാൻവി എന്നീ കപ്പലുകളാണ് സുരക്ഷിതമായി ഹോർമുസ് കടന്നത്. ഇവയിൽ ഭൂരിഭാഗവും പാചകവാതകവും അസംസ്‌കൃത എണ്ണയും വഹിച്ചുകൊണ്ടുള്ളവയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 46,650 മെട്രിക് ടൺ എൽപിജിയുമായി കടന്നുപോയ ഗ്രീൻ സാൻവിയാണ് ഈ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ കപ്പൽ. ഗ്രീൻ ആശ, ജഗ് വിക്രം എന്നീ കപ്പലുകൾക്കും അനുമതി ലഭിച്ചേക്കും. ഇന്ത്യൻ പതാകയുള്ള 15ലേറെ കപ്പലുകൾ നിലവിൽ ഹോർമുസ് മേഖലയിലുണ്ട്.

കുടിവെള്ള വിതരണം തടസ്സപ്പെടും

വൈദ്യുതി തടസ്സം മൂലം വാട്ടർ അതോറിറ്റിയുടെ ചൂട്ടക്കടവ് ജല ശുചീകരണശാലയിൽ നിന്നുള്ള ശുദ്ധജല വിതരണം നിലച്ചതിനാൽ മെഡിക്കൽ കോളേജ്, മാനന്തവാടി മുനിസിപ്പാലിറ്റി പരിധി, കല്ലിയോട്ടുകുന്ന്, പയ്യംപള്ളി, എടവക, തോണിച്ചാൽ, ഗവ.എഞ്ചിനീയറിംഗ് കോളേജ് എന്നീ ഭാഗങ്ങളിൽ

വോട്ട് ദിനത്തിൽ :കുടുംബശ്രീ ഫുഡ് കോർട്ട് വിജയകരം

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയിൽ കുടുംബശ്രീ യൂണിറ്റുകൾ സജീവമായി രംഗത്തെത്തി. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ പോളിംഗ് ബൂത്തുകളിലാണ് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫുഡ് കോർട്ടുകൾ ആരംഭിച്ചത്.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സുലഭമായും ശുചിത്വമുള്ളതുമായ ഭക്ഷണം

മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. : ഏഴാം ക്ലാസ്സ് വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാക്കി.മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ ദീർഘിപ്പിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ വിഡി സതീശന് മറുപടിയുമായി ഗണേഷ്‍കുമാര്‍; ‘സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും കേന്ദ്ര നിയമത്തെ മറികടക്കാനാകില്ല.

തിരുവനന്തപുരം : നല്ല ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷ

കന്നിവോട്ടർക്ക് ഹൽവ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവാവ്

ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടർ. വയനാട് കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് ചെയ്‌ത കന്നി വോട്ടറാണ് ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ട് ചെയ്‌തു കഴിഞ്ഞ

കുടുംബശ്രീ വിഷു ചന്തകള്‍ ആരംഭിച്ചു.

വിഷുക്കണിയും വിഷു സദ്യയുമൊരുക്കാന്‍ ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങളുമായി കുടുംബശ്രീയുടെ വിഷു ചന്തകള്‍ ഒരുങ്ങി. വിഷരഹിത പച്ചക്കറികളും മറ്റ് ഭക്ഷ്യോത്പന്നങ്ങളും മിതമായ വിലയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാതലത്തില്‍ അഞ്ച് ദിവസവും സി.ഡി.എസ് തലത്തില്‍ മൂന്നു ദിവസവും ചന്തകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.