ഹരിത തെരഞ്ഞെടുപ്പ് സന്ദേശവുമായി പ്ലാസ്റ്റിക് മാൻ

നിയമസഭാ തെരഞ്ഞെടുപ്പ് പൂർണമായും പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ശുചിത്വ മിഷന്‍ ഒരുക്കിയ പ്ലാസ്റ്റിക് മാന്‍ ശ്രദ്ധേയമാകുന്നു. പ്ലാസ്റ്റിക് ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് വോട്ടര്‍മാരിലും ഉദ്യോഗസ്ഥരിലും അവബോധം സൃഷ്ടിക്കാനാണ് വേറിട്ട പ്രചാരണ പരിപാടി സംഘടിപ്പിച്ചത്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും കവറുകളും ശരീരമാസകലം തുന്നിച്ചേര്‍ത്ത വസ്ത്രം ധരിച്ചാണ് പ്ലാസ്റ്റിക് മാന്‍ ഹരിത സന്ദേശവുമായി പൊതുജനങ്ങള്‍ക്കിടയിലേക്ക് എത്തുന്നത്. ഓരോരുത്തരും പ്രകൃതിയിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എങ്ങനെയാണ് നമ്മുടെ ജീവിതത്തെയും പരിസ്ഥിതിയെയും വരിഞ്ഞുമുറുക്കുന്നത് എന്നതിന്റെ ജീവിക്കുന്ന പ്രതീകമായാണ് പ്ലാസ്റ്റിക് മാൻ.

സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനായി പ്ലാസ്റ്റിക്, ഫ്ളക്സ് എന്നിവയ്ക്ക് പകരം തുണി, കടലാസ് തുടങ്ങിയ പുനരുപയോഗിക്കാന്‍ കഴിയുന്ന വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ ഹരിത തെരഞ്ഞെടുപ്പ് ക്യാമ്പയിനിലൂടെ ശുചിത്വ മിഷൻ ലക്ഷ്യമിടുന്നത്. പോളിങ് സ്റ്റേഷനുകളിൽ ഹരിത ചട്ടം പാലിച്ച് ഡിസ്‌പോസിബിള്‍ പാത്രങ്ങളും പ്ലാസ്റ്റിക് കുപ്പികളും പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള ബോധവത്കരണവും നടത്തുന്നു. ജില്ലയിലെ പ്രധാന ബസ് സ്റ്റാന്‍ഡുകള്‍, ചന്തകള്‍, വിദ്യാലയങ്ങള്‍, തെരഞ്ഞെടുപ്പ് ഓഫീസുകള്‍ എന്നിവിടങ്ങളെല്ലാം പ്ലാസ്റ്റിക് മാന്‍ സന്ദര്‍ശിക്കുന്നുണ്ട്. ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനൊപ്പം പ്ലാസ്റ്റിക് കുറയ്ക്കുന്നതിനെക്കുറിച്ച് ലളിതമായ ക്ലാസുകളും പ്ലാസ്റ്റിക് മാൻ നല്‍കും.

എന്റെ വോട്ട് എന്റെ അവകാശം; പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു.

ജനാധിപത്യ പ്രക്രിയയിൽ വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെ മാനന്തവാടിയിലെ വിവിധ മേഖലകളിൽ വോട്ടിങ് പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു. ഉന്നതികൾ, വായനശാലകൾ, കുടുംബശ്രീ യൂണിറ്റുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു. എന്റെ വോട്ട് എന്റെ അവകാശം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് താലൂക്കിലെ പ്രധാന കവലകളിലും പൊതുസ്ഥലങ്ങളിലും പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. ബോധവത്കരണ പരിപാടിയുടെ ഭാഗമായി വോട്ടർമാർ പ്രതിജ്ഞയെടുത്തു. മാനന്തവാടി തഹസിൽദാർ എൻ പ്രിയയുടെ നേതൃത്ത്വത്തിൽ സ്വീപ് അംഗങ്ങൾ നേതൃത്വം നൽകി.

കുടിവെള്ള വിതരണം തടസ്സപ്പെടും

വൈദ്യുതി തടസ്സം മൂലം വാട്ടർ അതോറിറ്റിയുടെ ചൂട്ടക്കടവ് ജല ശുചീകരണശാലയിൽ നിന്നുള്ള ശുദ്ധജല വിതരണം നിലച്ചതിനാൽ മെഡിക്കൽ കോളേജ്, മാനന്തവാടി മുനിസിപ്പാലിറ്റി പരിധി, കല്ലിയോട്ടുകുന്ന്, പയ്യംപള്ളി, എടവക, തോണിച്ചാൽ, ഗവ.എഞ്ചിനീയറിംഗ് കോളേജ് എന്നീ ഭാഗങ്ങളിൽ

വോട്ട് ദിനത്തിൽ :കുടുംബശ്രീ ഫുഡ് കോർട്ട് വിജയകരം

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയിൽ കുടുംബശ്രീ യൂണിറ്റുകൾ സജീവമായി രംഗത്തെത്തി. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ പോളിംഗ് ബൂത്തുകളിലാണ് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫുഡ് കോർട്ടുകൾ ആരംഭിച്ചത്.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സുലഭമായും ശുചിത്വമുള്ളതുമായ ഭക്ഷണം

മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. : ഏഴാം ക്ലാസ്സ് വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാക്കി.മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ ദീർഘിപ്പിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ വിഡി സതീശന് മറുപടിയുമായി ഗണേഷ്‍കുമാര്‍; ‘സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും കേന്ദ്ര നിയമത്തെ മറികടക്കാനാകില്ല.

തിരുവനന്തപുരം : നല്ല ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷ

കന്നിവോട്ടർക്ക് ഹൽവ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവാവ്

ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടർ. വയനാട് കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് ചെയ്‌ത കന്നി വോട്ടറാണ് ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ട് ചെയ്‌തു കഴിഞ്ഞ

കുടുംബശ്രീ വിഷു ചന്തകള്‍ ആരംഭിച്ചു.

വിഷുക്കണിയും വിഷു സദ്യയുമൊരുക്കാന്‍ ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങളുമായി കുടുംബശ്രീയുടെ വിഷു ചന്തകള്‍ ഒരുങ്ങി. വിഷരഹിത പച്ചക്കറികളും മറ്റ് ഭക്ഷ്യോത്പന്നങ്ങളും മിതമായ വിലയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാതലത്തില്‍ അഞ്ച് ദിവസവും സി.ഡി.എസ് തലത്തില്‍ മൂന്നു ദിവസവും ചന്തകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.