കാന്‍സറിന്റെ നിരുപദ്രവകരമെന്ന് തോന്നുന്ന ആദ്യകാല ലക്ഷണങ്ങള്‍

തിരിക്കിട്ട ജീവിതത്തിനിടയില്‍ സ്വന്തം ആരോഗ്യം പോലും നോക്കാതെ മുന്നോട്ട് പോകുന്നവരുണ്ട്. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നാലും, അല്‍പം കൂടി കഴിയട്ടെ, ഡോക്ടറെ പിന്നെ കാണാം എന്ന് എന്ന് വിചാരിക്കുന്നവരാകും കൂടുതല്‍. എന്നാല്‍ നിസ്സാരമായ ഒരു ക്ഷീണമോ നേരിയ ചുമയോ പോലും ഗുരുതരമായ ഒരു രോഗത്തിന്റെ സിഗ്നലാണെങ്കിലോ?. കാന്‍സറും അതുപോലെ സൂക്ഷ്മമായ ലക്ഷണങ്ങളോട് കൂടി ആരംഭിക്കുന്ന രോഗമാണ്.സൗത്ത് ഏഷ്യന്‍ ജേണല്‍ ഓഫ് കാന്‍സറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ആദ്യകാല ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതില്‍ കാലതാമസം വരുത്തുന്നത് പല കാന്‍സറുകളും കണ്ടെത്താനും ചികിത്സിക്കാനും സമയമെടുക്കുന്നു എന്ന് കണ്ടെത്തുന്നു

വിശ്രമിച്ചാലും മാറാത്ത ക്ഷീണം

ക്ഷീണം പലരും അവഗണിക്കുന്ന ലക്ഷണങ്ങളിലൊന്നാണ്. നിരുപദ്രവകരമാണെങ്കിലും എല്ലാ ക്ഷീണവും ഒരുപോലെയാണെന്ന് കരുതരുത്. ആയാസമുള്ള കാര്യങ്ങള്‍ എന്തെങ്കിലും ചെയ്ത് ക്ഷീണമുണ്ടാകുന്നതും നന്നായി വിശ്രമിച്ച ശേഷവും ക്ഷീണം തുടരുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. കാന്‍സറുമായി ബന്ധപ്പെട്ടുള്ള ക്ഷീണം പലപ്പോഴും നീണ്ടുനില്‍ക്കുന്നതാണ്. ഉറങ്ങിയാല്‍ ഇത് മെച്ചപ്പെടണമെന്നില്ല. മാത്രമല്ല ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കാനും തുടങ്ങും. ഇത്തരത്തിലുളള ക്ഷീണം പലപ്പോഴും പ്രാരംഭ ഘട്ടത്തില്‍ രക്താര്‍ബുദവുമായോ വന്‍കുടല്‍ കാന്‍സറുമായോ ബന്ധപ്പെട്ടിരിക്കുന്നു.എന്നിരുന്നാലും മറ്റ് ലക്ഷണളൊന്നും ക്ഷീണത്തിനൊപ്പം ഇല്ലാതിരിക്കുന്നിടത്തോളംകാലം ഇത് വളരെ അപൂര്‍വ്വമായി മാത്രമേ ഗൗരവമായെടുക്കേണ്ടതുളളൂ.

ശരീരഭാരം കുറയുക

ഒരാള്‍ ഭക്ഷണക്രമം പാലിക്കുകയോ, വ്യായാമം ചെയ്യുകയോ ചെയ്യുന്നതിന്റെ ഭാഗമായി ശരീരഭാരം കുറയുന്നതല്ലാതെ യാതൊരു ശ്രമവും ഇല്ലാതെ ശരീരഭാരം കുറയുകയാണെങ്കില്‍ ഇതൊരു പ്രശ്‌നമായി കാണേണ്ടതാണ്. അസാധാരണമായി ശരീരഭാരം കുറയുന്നത് പാന്‍ക്രിയാറ്റിക് , ആമാശയം, ശ്വാസകോശ അര്‍ബുദം പോലെയുള്ള കാന്‍സറുകളുടെ ആദ്യകാല ലക്ഷണങ്ങളാണ്. ശരീരം രോഗങ്ങളോട് പ്രതികരിക്കുമ്പോഴാണ് ശരീരഭാരം കുറയുന്നത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ശരീരഭാരത്തിന്റെ 5-10 ശതമാനം കുറയുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടതാണെന്ന് NIH ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

തുടര്‍ച്ചയായി വേദനയുണ്ടാവുക

ശരീരത്തില്‍ എവിടെയെങ്കിലും വേദന ഉണ്ടാവുക എന്നതല്ല മറിച്ച് അത് സ്ഥിരമായി തുടരുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്. മങ്ങിയ വേദന, നേരിയ അസ്വസ്ഥത, അല്ലെങ്കില്‍ മാറാത്തതും കുത്തുന്നതുപോലെയുള്ളതുമായ വേദന ഇവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്.
നീണ്ടുനില്‍ക്കുന്ന ചുമ, ശബ്ദം പരുക്കനായി മാറുക, പുറത്ത് നിന്ന് ഭക്ഷണം കഴിച്ച ശേഷം മലവിസര്‍ജന ശീലങ്ങളില്‍ വരുന്ന വ്യത്യാസം ഇവയൊക്കെ സാധാരണ ശീലങ്ങളായി തുടരുന്നുവെങ്കിലും ഈ മാറ്റങ്ങള്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കുമ്പോള്‍ അവ കൂടുതല്‍ ശ്രദ്ധ ആവശ്യമുളള കാര്യങ്ങളാണ്.
വേദനയില്ലാത്ത മുഴ, പല പ്രാരംഭ ഘട്ട കാന്‍സറുകളിലും, പ്രത്യേകിച്ച് സ്തന, ലിംഫ് നോഡ് കാന്‍സറുകളും, വേദനയില്ലാത്ത വീക്കങ്ങളായി കാണപ്പെടുന്നു.അതുപോലെ അസാധാരണമായ രക്തസ്രാവം പലപ്പോഴും പൈല്‍സ് അല്ലെങ്കില്‍ ഹോര്‍മോണ്‍ മാറ്റങ്ങളായി തള്ളിക്കളയാറുണ്ട്. എന്നാല്‍ മലത്തിലായാലും മൂത്രത്തിലായാലും കൂടുതല്‍ രക്തസ്രാവം ഉണ്ടാവുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ടതാണ്.എല്ലാ ലക്ഷണങ്ങളും കാന്‍സറാണെന്ന് അര്‍ഥമില്ല. പക്ഷേ ലക്ഷണങ്ങള്‍ സ്ഥിരമായി തുടരുകയും അവ ശ്രദ്ധിത്താതിരിക്കുന്നതും രോഗ നിര്‍ണയം വൈകിപ്പിക്കും.

കുടിവെള്ള വിതരണം തടസ്സപ്പെടും

വൈദ്യുതി തടസ്സം മൂലം വാട്ടർ അതോറിറ്റിയുടെ ചൂട്ടക്കടവ് ജല ശുചീകരണശാലയിൽ നിന്നുള്ള ശുദ്ധജല വിതരണം നിലച്ചതിനാൽ മെഡിക്കൽ കോളേജ്, മാനന്തവാടി മുനിസിപ്പാലിറ്റി പരിധി, കല്ലിയോട്ടുകുന്ന്, പയ്യംപള്ളി, എടവക, തോണിച്ചാൽ, ഗവ.എഞ്ചിനീയറിംഗ് കോളേജ് എന്നീ ഭാഗങ്ങളിൽ

വോട്ട് ദിനത്തിൽ :കുടുംബശ്രീ ഫുഡ് കോർട്ട് വിജയകരം

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയിൽ കുടുംബശ്രീ യൂണിറ്റുകൾ സജീവമായി രംഗത്തെത്തി. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ പോളിംഗ് ബൂത്തുകളിലാണ് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫുഡ് കോർട്ടുകൾ ആരംഭിച്ചത്.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സുലഭമായും ശുചിത്വമുള്ളതുമായ ഭക്ഷണം

മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. : ഏഴാം ക്ലാസ്സ് വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാക്കി.മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ ദീർഘിപ്പിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ വിഡി സതീശന് മറുപടിയുമായി ഗണേഷ്‍കുമാര്‍; ‘സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും കേന്ദ്ര നിയമത്തെ മറികടക്കാനാകില്ല.

തിരുവനന്തപുരം : നല്ല ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷ

കന്നിവോട്ടർക്ക് ഹൽവ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവാവ്

ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടർ. വയനാട് കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് ചെയ്‌ത കന്നി വോട്ടറാണ് ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ട് ചെയ്‌തു കഴിഞ്ഞ

കുടുംബശ്രീ വിഷു ചന്തകള്‍ ആരംഭിച്ചു.

വിഷുക്കണിയും വിഷു സദ്യയുമൊരുക്കാന്‍ ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങളുമായി കുടുംബശ്രീയുടെ വിഷു ചന്തകള്‍ ഒരുങ്ങി. വിഷരഹിത പച്ചക്കറികളും മറ്റ് ഭക്ഷ്യോത്പന്നങ്ങളും മിതമായ വിലയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാതലത്തില്‍ അഞ്ച് ദിവസവും സി.ഡി.എസ് തലത്തില്‍ മൂന്നു ദിവസവും ചന്തകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.