ഇനി വാട്‌സ് ആപ്പ് കോളില്‍ സംസാരിക്കുമ്പോള്‍ ഒരു ശല്യവും ഉണ്ടാവില്ല; പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം

യാത്ര ചെയ്യുമ്പോഴും തിരക്കിനിടയിലും സുഖമായി ഒരു ശല്യവും ഇല്ലാതെ വാട്‌സ് ആപ്പ് കോളും വീഡിയോ കോളും ചെയ്യാന്‍ കഴിഞ്ഞാല്‍ അടിപൊളിയല്ലേ?. പുറത്തുനിന്നുള്ള ഒരു ശല്യവും കോളിനിടയില്‍ ശല്യപ്പെടുത്തില്ല എന്നര്‍ഥം. വാട്‌സ് ആപ്പ് കോളുകള്‍ ചെയ്യുമ്പോള്‍ ചുറ്റുമുള്ള അനാവശ്യ ശബ്ദങ്ങള്‍ ഒഴിവാക്കി സംഭാഷണം കൂടുതല്‍ വ്യക്തമാക്കാനായുള്ള നോയിസ് കാന്‍സലേഷന്‍ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്.
Whatsapp calls noice cancelation
ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷന്‍ 2.26.14.1 ലാണ് നിലവില്‍ ഈ സൗകര്യം ലഭ്യമായിട്ടുള്ളത്.വാട്‌സ്ആപ്പ് കോളുകള്‍ ആരംഭിക്കുമ്പോള്‍ത്തന്നെ ഈ ഫീച്ചര്‍ ഡിഫോള്‍ട്ടായി പ്രവര്‍ത്തിച്ചുതുടങ്ങും. ഇതിനുള്ള ഓപ്ഷന്‍ കോളിംഗ് മെനുവില്‍ ഉണ്ട്. വാഹനങ്ങളുടെ ശബ്ദമോ കാറ്റോ തുടങ്ങി സംഭാഷണത്തിന് ശല്യമാകുന്ന എല്ലാ ശബ്ദത്തെയും ഫില്‍റ്റര്‍ ചെയ്ത് മാറ്റാന്‍ ഇതിന് കഴിയും

വിളിക്കുന്ന രണ്ട് പേര്‍ക്കും വ്യക്തമായി കേള്‍ക്കണമെങ്കില്‍ രണ്ട് പേരും കോളിംഗ് മെനുവില്‍ നല്‍കിയിരിക്കുന്ന പ്രത്യേക ഓപ്ഷന്‍ ഓണ്‍ ചെയ്യണം. ഒരാള്‍ മാത്രമേ ഇത് ഓണ്‍ ചെയ്തിട്ടുള്ളൂ എങ്കില്‍ മറുഭാഗത്തുള്ള വ്യക്തിക്ക് മാത്രമേ വ്യക്തമായി കേള്‍ക്കാന്‍ കഴിയുകയുള്ളൂ. മികച്ച ഓഡിയോ അനുഭവം ലഭിക്കാന്‍ കോള്‍ വിളിക്കുന്ന രണ്ട് പേരും നോയിസ് കാന്‍സലേഷന്‍ ഫീച്ചര്‍ ഓണ്‍ ചെയ്യേണ്ടതുണ്ട്.
Whatsapp calls noice cancelation
വരും ആഴ്ചകളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും വാട്സ്ആപ്പ് ഈ ഫീച്ചര്‍ ലഭ്യമാക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മാസം ആന്‍ഡ്രോയിഡ് ആപ്പ് പതിപ്പ് 2.26.11.8-നുള്ള വാട്ട്സ്ആപ്പ് ബീറ്റയിലാണ് ഇത് ആദ്യമായി പരീക്ഷിച്ചത്. അതേസമയം മെറ്റാ, വാട്ട്സ്ആപ്പിനായി നിരവധി പുതിയ സവിശേഷതകള്‍ പുറത്തിറക്കിയതായി റിപ്പോര്‍ട്ടുണ്ട്. ടെസ്റ്റ്ഫ്‌ലൈറ്റ് വഴി നിലവില്‍ ബീറ്റയിലുള്ള ആപ്പിള്‍ കാര്‍പ്ലേയ്ക്കായി ഒരു പ്രത്യേക ആപ്പ് തയ്യാറാക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. മാനേജ് സ്റ്റോറേജ് ഓപ്ഷന്‍ വഴി ചാറ്റുകള്‍ക്കുള്ളിലെ വലിയ ഫയലുകള്‍ സ്വമേധയാ കണ്ടെത്താനും ഇല്ലാതാക്കാനും ആപ്പ് ഇപ്പോള്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. iOS ഉപകരണങ്ങളില്‍ രണ്ട് വാട്‌സാപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിനുള്ള സൗകര്യവും ഇത് ചേര്‍ത്തിട്ടുണ്ട്.

കുടിവെള്ള വിതരണം തടസ്സപ്പെടും

വൈദ്യുതി തടസ്സം മൂലം വാട്ടർ അതോറിറ്റിയുടെ ചൂട്ടക്കടവ് ജല ശുചീകരണശാലയിൽ നിന്നുള്ള ശുദ്ധജല വിതരണം നിലച്ചതിനാൽ മെഡിക്കൽ കോളേജ്, മാനന്തവാടി മുനിസിപ്പാലിറ്റി പരിധി, കല്ലിയോട്ടുകുന്ന്, പയ്യംപള്ളി, എടവക, തോണിച്ചാൽ, ഗവ.എഞ്ചിനീയറിംഗ് കോളേജ് എന്നീ ഭാഗങ്ങളിൽ

വോട്ട് ദിനത്തിൽ :കുടുംബശ്രീ ഫുഡ് കോർട്ട് വിജയകരം

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയിൽ കുടുംബശ്രീ യൂണിറ്റുകൾ സജീവമായി രംഗത്തെത്തി. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ പോളിംഗ് ബൂത്തുകളിലാണ് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫുഡ് കോർട്ടുകൾ ആരംഭിച്ചത്.തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സുലഭമായും ശുചിത്വമുള്ളതുമായ ഭക്ഷണം

മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ നീട്ടി. : ഏഴാം ക്ലാസ്സ് വരെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം

ബൈപ്പാസ് റോഡിൽ ഫ്ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാക്കി.മലബാർ ഗ്രാൻഡ് ഫെസ്റ്റ് മെയ് 5 വരെ ദീർഘിപ്പിച്ചതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാഹനങ്ങളുടെ മോഡിഫിക്കേഷനിൽ വിഡി സതീശന് മറുപടിയുമായി ഗണേഷ്‍കുമാര്‍; ‘സതീശനല്ല, രാഹുൽ ഗാന്ധി വന്നാലും കേന്ദ്ര നിയമത്തെ മറികടക്കാനാകില്ല.

തിരുവനന്തപുരം : നല്ല ഭൂരിപക്ഷത്തിൽ പത്താനാപുരത്ത് വിജയിക്കുമെന്നും തനിക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍മാര്‍ ഇറങ്ങി വന്നു പറഞ്ഞുവെന്നും കെബി ഗണേഷ്‍കുമാര്‍. കടുത്ത മത്സരം ഉണ്ടായതായി കാണുന്നില്ലെന്നും കേരളത്തിൽ തുടര്‍ഭരണം ഉറപ്പാണെന്നും ഗണേഷ്‍കുമാര്‍ പറഞ്ഞു. പ്രതിപക്ഷ

കന്നിവോട്ടർക്ക് ഹൽവ കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുവാവ്

ഹൽവ കിട്ടിയില്ലെന്ന പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു കന്നി വോട്ടർ. വയനാട് കാവുംമന്ദം 142-ാം ബൂത്തിൽ വോട്ട് ചെയ്‌ത കന്നി വോട്ടറാണ് ഹൽവ ലഭിക്കാത്തതിൽ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. വോട്ട് ചെയ്‌തു കഴിഞ്ഞ

കുടുംബശ്രീ വിഷു ചന്തകള്‍ ആരംഭിച്ചു.

വിഷുക്കണിയും വിഷു സദ്യയുമൊരുക്കാന്‍ ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങളുമായി കുടുംബശ്രീയുടെ വിഷു ചന്തകള്‍ ഒരുങ്ങി. വിഷരഹിത പച്ചക്കറികളും മറ്റ് ഭക്ഷ്യോത്പന്നങ്ങളും മിതമായ വിലയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജില്ലാതലത്തില്‍ അഞ്ച് ദിവസവും സി.ഡി.എസ് തലത്തില്‍ മൂന്നു ദിവസവും ചന്തകള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.