തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരിയാണ്, അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ തെക്കന്‍ കേരളത്തില്‍ ഇന്നലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍മഴ ലഭിച്ചു.
അതേസമയം സംസ്ഥാനത്ത് പകല്‍ സമയങ്ങളില്‍ ചൂട് കൂടുകയാണ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും കൊല്ലം ജില്ലയില്‍ 38°C വരെയും രേഖപ്പെടുത്തി.തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ചൂട് ഉയർന്നു.

വേസ്റ്റ് കുഴിയിൽ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന
ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭിണിയായ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത്







