നിർണായക തീരുമാനത്തിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം; ഇനി മുതൽ 2 വയസ് വരെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള കഫ് സിറപ്പ് നൽകുന്നത് നിയന്ത്രിച്ചേക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് യാതൊരു കാരണവശാലും ചുമയ്ക്കുള്ള മരുന്നുകൾ നൽകാൻ പാടില്ലെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. 5 വയസ്സുവരെയുള്ള കുട്ടികൾക്കും കഫ് സിറപ്പുകൾ നൽകുന്നത് അഭികാമ്യമല്ലെന്നും, അത്യാവശ്യ ഘട്ടങ്ങളിൽ ഡോക്ടറുടെ കർശന മേൽനോട്ടത്തിൽ മാത്രമേ നൽകാവൂ എന്നുമാണ് നിർദേശം.

മധ്യപ്രദേശിലെ ഛിന്ദ്വാരയിലും രാജസ്ഥാനിലും കഫ് സിറപ്പുകൾ കഴിച്ച് നിരവധി കുട്ടികൾ മരണപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ‘കോൾഡ്രിഫ്’ പോലുള്ള ചില സിറപ്പുകളിൽ വിഷാംശമുള്ള ഡൈതലീൻ ഗ്ലൈക്കോൾ അടങ്ങിയതായി കണ്ടെത്തിയിരുന്നു. ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വന്ന മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഫാർമസിസ്റ്റുകൾ 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇത്തരം മരുന്നുകൾ നൽകരുതെന്ന് ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ അറിയിച്ചു. മിക്കവാറും കുട്ടികളിലെ ചുമ തനിയെ മാറുന്നതാണെന്നും, ധാരാളം വെള്ളം കുടിക്കുന്നതും വിശ്രമവുമാണ് പ്രധാനമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ നിയന്ത്രണം ഇന്ത്യയിലെ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിനും കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പായാണ് കണക്കാക്കപ്പെടുന്നത്.

വാല്‍പ്പാറ അപകടം: പരുക്കേറ്റ് ചികിത്സയിലുള്ള മൂന്നുപേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

കേരളത്തെ നടുക്കിയ വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച പാങ്ങ് കളത്തില്‍തൊടി

ഇ​നി യു​ദ്ധം ഉ​ണ്ടാ​യാ​ൽ ആ​ഗോ​ള യു​ദ്ധ​മാ​കു​മെ​ന്ന് ഇ​റാ​ന്‍റെ ഭീ​ഷ​ണി; പു​തി​യ മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ച്ചെ​ന്നും മു​ന്ന​റി​യി​പ്പ്

ടെ​ഹ്റാ​ൻ: ഇ​നി യു​ദ്ധം ഉ​ണ്ടാ​യാ​ൽ അ​ത് ആ​ഗോ​ള യു​ദ്ധ​മാ​കു​മെ​ന്ന് ഇ​റാ​ന്‍റെ ഭീ​ഷ​ണി. ഈ ​മാ​സം പോ​ലും ഇ​റാ​ൻ പു​തി​യ മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ച്ചെ​ന്നും യു​ദ്ധം തു​ട​ർ​ന്നാ​ൽ അ​വ ഉ​പ​യോ​ഗി​ക്കു​മെ​ന്നും മു​തി​ർ​ന്ന ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്

കുറ്റ്യാടിയിൽ അമ്മയോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.

പേരാമ്പ്ര പാലേരിയിൽ കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകൻ സിദ്ധാർഥ് (15) ആണ് പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്തു അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെയാണ് സംഭവം.

അക്ഷയ തൃതീയക്കൊരുങ്ങി കേരളം; ഒരു വ‍ർഷം കൊണ്ട് സ്വ‍ർണം മാറിയൊരു മാറ്റമേ! ഉണ്ടായത് 62.88 ശതമാനം വില വ‍ർധനവ്

നാളെ, ഏപ്രിൽ 19 ന് അക്ഷയ തൃതീയ ദിനമാണ്. നാളത്തെ സ്വ‍‍ർ‌ണം വാങ്ങുന്നത് കുടുംബത്തിന് ഐശ്വര്യവും സമ്പത്തും കൊണ്ടുവരുമെന്നാണ് ഇന്ത്യയിൽ നിലനിൽക്കുന്ന പൊതുവെയുള്ള വിശ്വാസം. കഴിഞ്ഞ വ‍‍‌‍‍‌ർഷത്തെ അക്ഷയതൃതീയ ഏപ്രിൽ 30 ന് ആയിരുന്നു.

മിനിമം സാലറി 69,000 രൂപ? കേന്ദ്ര ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത് വന്‍ ശമ്പള വര്‍ധന

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവിധ സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ കൗണ്‍സില്‍ ഓഫ് ജോയിന്റ് കണ്‍സള്‍ട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഏഴാം ശമ്പള കമ്മീഷന്‍

റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിയില്‍ ഇളവ് നീട്ടി നല്‍കി അമേരിക്ക; മെയ് 16വരെ എണ്ണ വാങ്ങാം

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നുളള എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി നല്‍കി അമേരിക്ക. ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഉപരോധം ഉണ്ടാകാത്ത വിധം 30 ദിവസത്തെ പൊതുലൈസന്‍സ് നല്‍കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.