പുൽപ്പള്ളി: ‘തണലേകിയവർക്ക് തണലാകാം’ എന്ന സന്ദേശമുയർത്തി പുൽപ്പള്ളിസ്നേഹജ്വാല സൊസൈറ്റിയുടെയും അമ്പലവയൽ സെൻ്റ് മാർട്ടിൻ ഹോസ്പിറ്റലി ൻ്റെയും സഹകരണത്തോടെ സ്നേഹദീപം പദ്ധതിയുടെ ഭാഗമായി രണ്ടാമത് മെഡി ക്കൽ ക്യാമ്പ് പുൽപ്പള്ളിയിൽ സംഘടിപ്പിച്ചു. മുതിർന്ന പൗരന്മാർക്ക് മുൻഗണന നൽകിയായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്. ഡോ. രാമചന്ദ്ര റെഡ്ഡി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ.മാത്യൂസ് സ്റ്റീഫൻ ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. ഫാ. ജോഷി പുൽപ്പയിൽ, ഷാജി കടുവപ്പാറ, മേരി ചെരുവിൽ, സനൂപ്, സെൻറ് മാർട്ടിൻ ഹോസ്‌പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേബിൾ എന്നിവർ പ്രസംഗിച്ചു.ഫിസിഷ്യനും ഓർത്തോ സർജനും ഉൾപ്പെടെയുള്ളവർ ക്യാമ്പിൽ പങ്കെടുത്തു.

വാല്‍പ്പാറ അപകടം: പരുക്കേറ്റ് ചികിത്സയിലുള്ള മൂന്നുപേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി
കേരളത്തെ നടുക്കിയ വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച പാങ്ങ് കളത്തില്‍തൊടി







