കന്യാകുമാരി: ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പ്രചരണ റാലിക്കിടെയുള്ള വീഡിയോ വൈറലാകുന്നു. പ്രചാരണത്തിനിടെ സൈക്കിള്‍ ചവിട്ടിയെത്തിയ വിജയ്‌യുടെ അടുത്തേക്ക് ഒരു ആരാധകന്‍ ബോള്‍ എറിയുന്നതും വിജയ് സൈക്കിളില്‍ നിന്നും ഇറങ്ങി തിരിഞ്ഞോടുന്നതുമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കന്യാകുമാരിയിലായിരുന്നു വിജയ്‌യുടെ പ്രചരണം.
ബോംബെന്ന് കരുതിയാണോ വിജയ് തിരിഞ്ഞോടിയത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ബോള്‍ അടുത്തെത്തിയതിന് പിന്നാലെ വിജയ് സൈക്കിളില്‍ നിന്നും ഇറങ്ങി തിരിഞ്ഞോടുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് ചുറ്റും കൂടുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് വിജയ് കാരവനിലേക്ക് കയറുകയാണ്. അതേസമയം ആരാധകര്‍ ചുറ്റും കൂടിയതിനിലാണ് താരം പിന്തിരിഞ്ഞതെന്ന് ചിലര്‍ വാദിക്കുന്നു.

വാല്‍പ്പാറയില്‍ വൻ അപകടം, മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ 8 അധ്യാപകര്‍ക്ക് ജീവൻ നഷ്ടം, 7 പേരും സ്ത്രീകള്‍; 5 പേര്‍ക്ക് ഗുരുതര പരിക്ക്
പൊള്ളാച്ചി-വാല്‍പ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികള്‍ മരിച്ചു. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു.







