എണ്ണവില കുതിച്ചുയരാൻ സാധ്യത! ഇറാനെ ശ്വാസം മുട്ടിക്കാൻ ഹോര്‍മൂസിൽ ട്രംപിന്റെ നാവിക ഉപരോധ ഭീഷണി, വീണ്ടും യുദ്ധകാഹളം

രണ്ടാഴ്ചത്തെ വെടിനിർത്തലും ഇസ്‌ലാമാബാദിൽ നടന്ന 20 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചകളും ഫലം കാണാതെ പിരിഞ്ഞതോടെ ഇറാൻ-യുഎസ് യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുന്നു. ശനിയാഴ്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, ഞായറാഴ്ച രാവിലെ ട്രൂത്ത് സോഷ്യലിലൂടെയാണ് ഇറാനെതിരെ ശക്തമായ നാവിക ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. ഇറാന്റെ തുറമുഖങ്ങളിലേക്കോ അവിടെ നിന്നോ ഉള്ള ഒരു കപ്പലിനെയും കടത്തിവിടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന് നിയമവിരുദ്ധമായ ടോൾ നൽകുന്ന ഒരു കപ്പലിനും സുരക്ഷിത പാത നൽകില്ലെന്നാണ് ട്രംപിന്റെ കർശന നിലപാട്.

ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്നത് യുഎസ് തുടരും. ഇതിനായി അമേരിക്കൻ നാവികസേന നേരിട്ട് രംഗത്തിറങ്ങും. ഇത് ഇറാൻ കപ്പലുകളുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിന് വഴിവെച്ചേക്കാം. അമേരിക്കൻ സൈന്യം ഏത് നിമിഷവും ആക്രമണത്തിന് തയ്യാറായി ‘ലോക്ക്ഡ് ആൻഡ് ലോഡഡ്’ ആണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ തങ്ങളുടെ ആണവ മോഹങ്ങൾ ഉപേക്ഷിക്കാൻ തയ്യാറാകാത്തതാണ് ചർച്ചകൾ അലസാൻ കാരണമെന്ന് ട്രംപ് പറയുന്നു. എന്നാൽ ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണം, ഹൂതി-ഹിസ്ബുള്ള തുടങ്ങിയ സംഘടനകൾക്കുള്ള പിന്തുണ തുടങ്ങിയ വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ വലിയ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കയ്ക്കുള്ളിലും ട്രംപിനെതിരെ സമ്മർദ്ദം ഏറുകയാണ്. തിരിച്ചടി: സിബിഎസ് പോൾ പ്രകാരം 59 ശതമാനം അമേരിക്കക്കാരും വിശ്വസിക്കുന്നത് യുദ്ധം അമേരിക്കയ്ക്ക് ഗുണകരമല്ലെന്നാണ്.എണ്ണവില കുതിച്ചുയരുന്നത് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമോ എന്ന ഭയം ശക്തമാണ്. എന്നാൽ സമ്പദ്‌വ്യവസ്ഥ ഇതിനെ മറികടക്കുമെന്ന് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയേക്കാം. ശനിയാഴ്ച രാത്രി വൈസ് പ്രസിഡന്റ് ചർച്ചകൾ നടത്തുമ്പോൾ ട്രംപ് മിയാമിയിൽ യുഎഫ്‌സി കേജ് മത്സരങ്ങൾ കാണുകയായിരുന്നു. ചോര ചിതറുന്ന റിംഗിന് സമീപമിരുന്ന് സെക്രെട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോയുമായി യുദ്ധതന്ത്രങ്ങൾ ചർച്ച ചെയ്ത ട്രംപിന്റെ നടപടിയെ മാധ്യമങ്ങൾ ‘വിചിത്രമായ കാഴ്ച’ എന്നാണ് വിശേഷിപ്പിച്ചത്.

സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ 5 ദിവസമാക്കി കുറയ്ക്കാൻ തീരുമാനമായില്ല, മന്ത്രിസഭയുടെ പരിഗണനയ്ക്ക് പോലും എത്തിയിട്ടില്ലെന്ന് വിവരാവകാശ രേഖ

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ച് ആക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതു ഭരണ വകുപ്പ് അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുൻപ് മന്ത്രിസഭ യോഗത്തിൽ ഇതുസംബന്ധിച്ച്

ഇറാനുമുള്ള രണ്ടാംഘട്ട ചർച്ചകൾ രണ്ട് ദിവസത്തിനകം? യുദ്ധം തീർന്നേക്കുമെന്ന സൂചന നൽകി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾ വീണ്ടും പാകിസ്താനിൽ നടക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡ‍ോണൾഡ് ട്രംപ്. അടുത്ത രണ്ട് ദിവസങ്ങൾക്കുള്ളിൽ രണ്ടാം ഘട്ട ചർച്ച നടക്കുമെന്ന് ട്രംപ് സൂചന നൽകിയതായാണ് റിപ്പോർട്ട്. ഇതിനിടെ

‘സോഷ്യൽ മീഡിയ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്, ഇപ്പോഴത്തെ ചർച്ചകൾ വേദനാജനകം’; കോൺഗ്രസ് നേതാക്കൾ

സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ഇപ്പോഴത്തെ ചര്‍ച്ചകള്‍ വേദനാജനകമാണെന്ന് ബെന്നി ബെഹ്‌നാന്‍ എംപി പറഞ്ഞു. നേതൃത്വത്തിന്റെ തീരുമാനം വരുംവരെ കാത്തിരിക്കുകയാണ് വേണ്ടതെന്നും ഇപ്പോഴത്തെ പ്രചാരണം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കുമെന്നും

നിതിന്റെ കുടുംബത്തിന് CPIM വീട് വെച്ചു നല്‍കും; ഏപ്രില്‍ 19ന് നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കും: എ എ റഹീം എംപി

ജീവനൊടുക്കിയ ബിഡിഎസ് ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ കുടുംബത്തിന് സിപിഐഎം വീട് വെച്ചുനല്‍കുമെന്ന് എഎ റഹീം എംപി. ഏപ്രില്‍ 19ന് വൈകുന്നേരം 5 മണിക്ക് നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി

ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

ബെംഗളൂരു: കർണാടകയിലെ ചാമരാജനഗർ ഗുണ്ടൽപേട്ടിൽ കാറും ലോറി യും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു. കോഴി ക്കോട് ബേപ്പൂർ സ്വദേശികളായ ആയിഷ നൂരി (41),മകൾ നോഹ (19), ആയിഷ യുടെ സഹോദരൻ

നമ്മുടെ സഞ്ജു അല്ലാതെ പിന്നെ ആര്, ലോകകപ്പിന്‍റെ താരമായ സഞ്ജു സാംസണെ തേടി ഐസിസി പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യൻ താരം സഞ്ജു സാംസണെ തേടി ഐസിസി പുരസ്കാരവും. മാർച്ച് മാസത്തിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പ്ലേയര്‍ ഓഫ് ദ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.