അത് ലറ്റിനൊപ്പം റഗ്‌ബിയും; താരമായി അതുല്യ ഉദയൻ

കൽപറ്റ:അഖിലേന്ത്യാ അന്തർ സർവകലാശാലാ പെൺകുട്ടികളുടെ റഗ്ബി ടൂർണമെന്റിൽ ആദ്യമായി കോഴിക്കോട് സർവകലാശാലാ കിരീടം നേടിയത് വയനാട്ടുകാരിയായ ക്യാപ്റ്റൻ അതുല്യ ഉദയന്റെ നേതൃത്വത്തിൽ. ഈ മാസം 6ന് ഒഡീഷയിലെ ഭുവനേശ്വരിൽ ആയിരുന്നു മത്സരം. അത് ലറ്റ് ആയ അതുല്യ രണ്ടര വർഷം മുൻപാണു റഗ്‌ബി കളിച്ചു തുടങ്ങിയത്. പിന്നീട് അതിവേഗത്തിലായിരുന്നു മികച്ച താരമായത്. ഓട്ടക്കാരിയായ അതുല്യ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കോഴിക്കോട് കിനാലൂരിലെ ഉഷ സ്കൂളിൽ എത്തുന്നത്. ജൂനിയർ വിഭാഗത്തിൽ സംസ്ഥാന, ദേശീയ മത്സരങ്ങളിൽ തിളങ്ങി. 400, 800, 1500 മീറ്ററുകളിലായിരുന്നു കൂടുതൽ ശ്രദ്ധ. സംസ്ഥാന ജൂനിയർ മീറ്റിൽ അണ്ടർ 16 വിഭാഗം 800 മീറ്ററിൽ റെക്കോർഡുകാരിയാണ്. ബിരുദ പഠനം വരെ അത്ലറ്റിക്കിൽ തുടർന്നു. കൽപറ്റ എൻഎംഎസ്എം ഗവ. കോളജിൽ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദത്തിനു ചേർന്ന ശേഷം അവിടത്തെ കായികാധ്യാപകൻ സുധീഷിന്റെ നേതൃത്വത്തിൽ റഗ്‌ബി ടീം ഉണ്ടാക്കിയപ്പോൾ അതുല്യയെയും നിർബന്ധിച്ചു ടീമിൽ കൂട്ടുകയായിരുന്നു. ആ വർഷം അഖിലേന്ത്യാ അന്തർ സർവകലാശാല ചംപ്യൻഷിപ്പിനുള്ള പരിശീലന ക്യാംപിൽ ഉൾപ്പെട്ടെങ്കിലും ടീമിൽ ഇടം ലഭിച്ചില്ല. മാസങ്ങൾക്കു മുൻപ് സംസ്ഥാന സീനിയർ റഗ്ബി ചാംപ്യൻഷിപ്പിന്റെ ഭാഗമായി മലപ്പുറം ജില്ലാ ടീമിൽ കളിക്കാൻ സുഹൃത്തുക്കൾ നിർബന്ധിച്ചു. അങ്ങനെ തിരൂരിലെ കേരള വോൾഫ്ലാക്ക് റഗ്ബി ക്ലബ്ബിന്റെ പരിശീലനകനായ ഷിബാബിന്റെ കീഴിൽ പരിശീലനം നേടി. ദേശീയ സീനിയർ ചാംപ്യൻഷിപ്പിൽ കേരള ടീം അംഗമായി. നിലവിൽ കാലിക്കറ്റ് സർവകലാശാലാ കാംപസിൽ എംഎ വുമൺസ് സ്റ്റഡീസിൽ രണ്ടാം സെമസ്റ്റർ വിദ്യാർഥിനിയാണ്. പി.സെന്തിൽകുമാറാണ് കോച്ച്.
ദക്ഷിണ മേഖലാ സർവകലാശാല ചാംപ്യൻഷിപ്പിൽ വെള്ളി നേടിയാണ് അഖിലേന്ത്യാ ചാംപ്യൻഷിപ്പിലേക്കു യോഗ്യത നേടിയത്. ഖേലോ ഇന്ത്യ ചാംപ്യൻപ്പിലും കാലിക്കറ്റിനെ പ്രതിനിധീകരിച്ചു. കൽപറ്റ ഇടഗുനി ഇക്കിരിപറമ്പത്ത് ഉദയകുമാറിന്റെയും ലതികയുടെയും മകളാണ്

ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം

ബെംഗളൂരു: കർണാടകയിലെ ചാമരാജനഗർ ഗുണ്ടൽപേട്ടിൽ കാറും ലോറി യും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു. കോഴി ക്കോട് ബേപ്പൂർ സ്വദേശികളായ ആയിഷ നൂരി (41),മകൾ നോഹ (19), ആയിഷ യുടെ സഹോദരൻ

നമ്മുടെ സഞ്ജു അല്ലാതെ പിന്നെ ആര്, ലോകകപ്പിന്‍റെ താരമായ സഞ്ജു സാംസണെ തേടി ഐസിസി പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി മാച്ച് വിന്നിംഗ് സെഞ്ച്വറി നേടിയതിന് പിന്നാലെ ഇന്ത്യൻ താരം സഞ്ജു സാംസണെ തേടി ഐസിസി പുരസ്കാരവും. മാർച്ച് മാസത്തിലെ ഏറ്റവും മികച്ച പുരുഷ താരത്തിനുള്ള പ്ലേയര്‍ ഓഫ് ദ്

പൊള്ളുന്ന ചൂട്; സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപഭോഗം

തിരുവനന്തപുരം: വേനൽ ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 5933 മെ ഗാവാട്ട് ആയിരുന്നു. ആദ്യമായാണ് വൈദ്യുതി ആവശ്യകത ഇത്രയും ഉയരുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വൈദ്യുതി

പുല്‍പ്പള്ളി ക്ഷീര സംഘം സ്റ്റാഫ് ഇൻസെന്‍റീവ് വിതരണം ചെയ്തു.

പുല്‍പ്പള്ളി: മലബാർ മേഖല യൂണിയൻ ആനന്ദ് മാതൃക ക്ഷീര സംഘങ്ങളിലെ ജീവനക്കാർക്ക് വിതരണം ചെയ്യുന്നതിനായി അനുവദിച്ച സ്റ്റാഫ് ഇൻസെന്റീവില്‍ പുല്‍പ്പള്ളി ക്ഷീര സംഘത്തിന് അനുവദിച്ച തുക ചെയ്തു. 2026 ജനുവരി മാസത്തില്‍ ആനന്ദ് മാതൃക

30 -45 വയസിനിടയില്‍ അരക്കെട്ടിന് ചുറ്റും വണ്ണം വയ്ക്കുന്നുണ്ടോ? പ്രായമാകുന്നത് മാത്രമല്ല കാരണം

അമിതമായി ഭക്ഷണം കഴിച്ചിട്ടും നിങ്ങളുടെ അരക്കെട്ടിന് ചുറ്റും വണ്ണം കൂടിവരുന്നത് വല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടോ? ആത്മവിശ്വാസം നഷ്ടപ്പെടുന്നുണ്ടോ? പ്രായമാകുന്നതുകൊണ്ടാകും എന്ന് ആശ്വസിച്ച് അതിനോട് പൊരുത്തപ്പെട്ടുപോകുന്നവരും ഉണ്ടാവാം. ഇന്ത്യയില്‍ മധ്യവയസ് കഴിഞ്ഞ മിക്ക സ്ത്രീകളും നേരിടുന്ന പ്രശ്‌നമാണിത്.

ലൈം​ഗീ​കാ​തി​ക്ര​മം; യു​വാ​വി​ന് 27 വ​ർ​ഷം ത​ട​വും പി​ഴ​യും

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് ല​ഹ​രി ന​ല്‍​കി​യ മ​യ​ക്കി​യ​ശേ​ഷം ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും. തൃ​ക്കൈ​പ്പ​റ്റ നെ​ല്ലി​മാ​ളം ക​ല്ല​റ വീ​ട്ടി​ല്‍ മി​ഥു​ന്‍ ദാ​സ് (22)നെ​യാ​ണ് ക​ല്‍​പ്പ​റ്റ ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജ് കെ.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.